അന്‍സിബ വന്നത് ഞാന്‍ മാറിക്കൊടുത്ത സീറ്റില്‍; ആളുകള്‍ പറഞ്ഞ് ചിരിക്കുന്ന അവസ്ഥയിലെത്താതെ പരിഹരിക്കണം: രമേഷ് പിഷാരടി

അന്‍സിബയോടും ടിനി ടോമിനോടും ശ്വേത മേനോനോടും സംസാരിച്ചു
Ramesh Pisharody
Ramesh Pisharody
Updated on
1 min read

താരസംഘടന അമ്മയിലെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് നടനും എംഎല്‍എയുമായ രമേഷ് പിഷാരടി. അന്‍സിബയോടും ടിനി ടോമിനോടും ശ്വേത മേനോനോടും സംസാരിച്ചുവെന്നും പ്രശ്‌നങ്ങള്‍ സംസാരിച്ച് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും പിഷാരടി പറയുന്നു. ആളുകള്‍ പറഞ്ഞ് ചിരിക്കുന്ന അവസ്ഥയിലെത്തിക്കാതെ പരിഹരിക്കണമെന്ന് പറഞ്ഞുവെന്നാണ് രമേഷ് പിഷാരടി പറയുന്നത്.

Ramesh Pisharody
'മുഖ്യമന്ത്രിക്ക് ‍ഞങ്ങളുടെ വക ഒരു വലിയ വിസിൽ, സിനിമാ മേഖലയിലെ സാഹചര്യം മനസിലാക്കിയതിന് നന്ദി'; കയ്യടിച്ച് വിശാൽ

''നിങ്ങളില്‍ എത്ര പേര്‍ ഓര്‍ക്കുന്നുവെന്ന് അറിയില്ല. ഞാന്‍ വിജയിച്ച തെരഞ്ഞെടുപ്പില്‍ സംവരണത്തിന്റെ ആവശ്യകത മുന്‍നിര്‍ത്തിയാണ് ഞാന്‍ മാറി നിന്നത്. അന്ന് ഒരു സ്ത്രീ ഭാരവാഹിയായി വരണമെന്ന ആഗ്രഹത്തോടെ ഞാന്‍ മാറിയ സീറ്റിലേക്കാണ് അന്‍സിബയെ കൊണ്ടു വന്നതെന്ന് തോന്നുന്നു. നിലവിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഞാന്‍ അന്‍സിബയേയും ടിനി ടോമിനേയും വിളിച്ചു സംസാരിച്ചു. പ്രസിഡന്റ് ശ്വേതാ മേനോനെ എറണാകുളത്തുവച്ച് നേരില്‍ കണ്ട് സംസാരിക്കുകയും ചെയ്തു'' രമേഷ് പിഷാരടി പറയുന്നു.

Ramesh Pisharody
അശ്വന്ത് കോക്കുമായുള്ള വാക്‌പോരിന് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ 'കാണാനില്ല'; സംഭവിച്ചതെന്തെന്ന് മാധവ് സുരേഷ്

''മുതിര്‍ന്ന ആളുകളുടെ സഹായത്തോടെയോ അല്ലാതെയോ എത്രയും പെട്ടെന്ന് ഒരു ഇന്റേണല്‍ യോഗം വിളിച്ചു കൂട്ടണമെന്നും ആ യോഗത്തില്‍ ഉചിതമായതും കൃത്യമായതുമായ നീതി നടപ്പാക്കണമെന്നും ഞാന്‍ മൂന്നു പേരോടും ആവശ്യപ്പെട്ടിട്ടുണ്ട്.''

''റെസിഡന്റ്സ് അസോസിയേഷനില്‍ ഉള്ളത്ര ആളുകളില്ലാത്ത സംഘടനയാണ് അമ്മ. കഷ്ടിച്ച് 500 പേരുണ്ടാകും. എന്നാല്‍ സിനിമാ സംഘടന എന്ന നിലയില്‍ വലിയ മാധ്യമശ്രദ്ധ അമ്മയ്ക്ക് ലഭിക്കുന്നുണ്ട്. ഇവിടെയുള്ള മറ്റേത് സംഘടനയിലും അംഗങ്ങള്‍ തമ്മില്‍ തര്‍ക്കങ്ങളുണ്ടാകും. പക്ഷേ ഇത്ര വലിയ മാധ്യമശ്രദ്ധയുള്ളതിനാല്‍ ആ സംഘടനകളിലെ ആളുകള്‍ക്ക് ഇതുപോലെ കമന്റ് പറയേണ്ടി വരാറില്ല'' അദ്ദേഹം പറയുന്നു.

''വെറും 500 പേരല്ലേയുള്ളൂ. അത് വളരെ എളുപ്പത്തില്‍ ആഭ്യന്തരമായി ചര്‍ച്ച ചെയ്ത് തീര്‍ക്കേണ്ടതാണ്. അതിനുപകരം ഇതൊരു ഡിജിറ്റല്‍ കണ്ടന്റ് ആക്കി മാറ്റി ആളുകള്‍ക്ക് പറഞ്ഞു ചിരിക്കാനുള്ള അവസ്ഥയിലേക്ക് എത്തിക്കേണ്ടതില്ല. അത് പരിഹരിക്കേണ്ടതുണ്ടെന്ന് ഞാന്‍ എല്ലാവരോടും സംസാരിച്ചിട്ടുണ്ട്. ഈ വിഷയങ്ങള്‍ പൊതുസ്ഥലത്തോ മാധ്യമങ്ങളിലോ കൂടുതല്‍ ചര്‍ച്ചയാക്കേണ്ടതില്ലെന്നാണ് തീരുമാനം'' എന്നും പിഷാരടി പറയുന്നു.

Summary

Ramesh Pisharody calls Ansiba, Tini Tom and Shwetha Menon. Asks for an immediate solution.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com