പുനീത് രാജ്കുമാര്‍  
Entertainment

പൂനീതിനെപ്പോലെ കണ്ണ് ദാനം ചെയ്യണം: ആരാധകൻ ജീവനൊടുക്കി, മരണം ആറായി 

പുനീതിന്റെ മരണത്തിൽ മനംനൊന്തു മരിച്ചവരുടെ എണ്ണം ആറായി

Author : സമകാലിക മലയാളം ഡെസ്ക്

ബെം​ഗളൂരു: അന്തരിച്ച കന്നഡ നടൻ പു‌നീത് രാജ്കുമാറിനെപ്പോലെ കണ്ണുകൾ ദാനം ചെയ്യണമെന്ന് ബന്ധുക്കളോട് ആവശ്യപ്പെട്ടശേഷം ആരാധകൻ ജീവനൊടുക്കി. ബെന്നാർഘട്ടെ സ്വദേശിയായ കൈത്തറിത്തൊഴിലാളി രാജേന്ദ്ര (40) യാണ് മരിച്ചത്. തുടർന്ന് ഇയാളുടെ കണ്ണുകൾ ദാനം ചെയ്തു.

ഇതോടെ പുനീതിന്റെ മരണത്തിൽ മനംനൊന്തു മരിച്ചവരുടെ എണ്ണം ആറായി. മൂന്ന് പേർ ജീവനൊടുക്കുകയും മൂന്ന് പേർ കുഴഞ്ഞുവീണു മരിക്കുകയുമായിരുന്നു. 

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് പുനീത് രാജ്കുമാർ (46) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ നെഞ്ചുവേദനയുണ്ടായി. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ, കുടുംബം കണ്ണുകൾ ദാനം ചെയ്യാൻ സന്നദ്ധത അറിയിക്കുകയായിരുന്നു. പുനീതിന്റെ കണ്ണുകൾ ലഭിച്ച നാലുപേരും കർണാടക സ്വദേശികളായ യുവാക്കളാണെന്നും ഡോക്ടർ അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പ് പരാജയം എൽഡിഎഫിന്റെ അവസാനമല്ല; കൂടുതൽ കരുത്തോടെ തിരിച്ചു വരുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ഗണ്‍മാന്‍മാരുടെ 'രക്ഷാപ്രവര്‍ത്തനം': കേസ് അന്വേഷണത്തിന് പൊലീസിലെ 'സിങ്കം', ആരാണ് ഷൗക്കത്തലി

പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത; യുഎഇയില്‍ 16 പുതിയ ഇന്ത്യന്‍ പാസ്പോര്‍ട്ട് കേന്ദ്രങ്ങള്‍ ഉടന്‍ തുറക്കും

വയോജന വകുപ്പ് രൂപീകരിച്ച് സർക്കാർ; ഉത്തരവ് പുറത്തിറക്കി

'കടലിനെ അറിയുന്നവര്‍ തന്നെ ഫിഷറീസ് മന്ത്രിയാകണം'; നിലപാടിലുറച്ച് ലത്തീന്‍ സഭ, അനുനയ ശ്രമവുമായി മന്ത്രിമാര്‍ ബിഷപ്പ് ഹൗസില്‍

SCROLL FOR NEXT