അക്ബറുദ്ദീന്‍ ഒവൈസി, അല്ലു അര്‍ജുന്‍ 
Entertainment

''ഇനി സിനിമ ഹിറ്റാകും'; യുവതി മരിച്ചത് അറിഞ്ഞപ്പോള്‍ അല്ലു അര്‍ജുന്‍ പറഞ്ഞു': നടനെതിരെ ഗുരുതര ആരോപണവുമായി എംഎല്‍എ

തെലുങ്കാന ആസംബ്ലിയിലാണ് നടനെതിരെ എംഎല്‍എ ഗുരുതര ആരോപണം

Author : സമകാലിക മലയാളം ഡെസ്ക്

തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുനെതിരെ ഗുരുതര ആരോപണവുമായി എംഎല്‍എ അക്ബറുദ്ദീന്‍ ഒവൈസി. പുഷ്പ 2 പ്രീമിയറിനിടെയുണ്ടായ തിരക്കില്‍ യുവതി മരിച്ചത് അറിഞ്ഞപ്പോള്‍ സിനിമ ഉറപ്പായും ഹിറ്റാകും എന്ന് അല്ലു അര്‍ജുന്‍ പറഞ്ഞതായാണ് ഒവൈസിയുടെ ആരോപണം.

തെലുങ്കാന ആസംബ്ലിയിലാണ് നടനെതിരെ എംഎല്‍എ ഗുരുതര ആരോപണം ഉന്നയിച്ചത്. നടൻ ഉത്തരവാദിത്വം ഇല്ലാതെയാണ് പെരുമാറിയത് എന്നാണ് എംഎൽഎ ആരോപിച്ചത്. അല്ലു അർജുന്റെ പേരെടുത്ത് പറയാതെയായിരുന്നു കുറ്റപ്പെടുത്തൽ.

'എനിക്ക് ലഭിച്ച റിപ്പോര്‍ട്ട് അനുസരിച്ച്, അല്ലു അര്‍ജുനോട് തിക്കിലും തിരക്കിലും യുവതി മരിച്ച കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇനി സിനിമ ഹിറ്റാകും എന്നാണ്.'

'ദുരന്തം ഉണ്ടായതിനു ശേഷവും അദ്ദേഹം സിനിമ കാണുകയും തിരിച്ചുപോകുമ്പോള്‍ കാറില്‍ ഇരുന്ന് ആരാധകര്‍ക്ക് നേരെ കെവീശുകയും ചെയ്തു. അപകടത്തില്‍ മരിച്ചവരെക്കുറിച്ചോ കുടുംബത്തെക്കുറിച്ചോ തിരക്കാന്‍ തയ്യാറായില്ല. ആയിരങ്ങള്‍ പങ്കെടുക്കുന്ന പൊതുപരിപാടികളില്‍ ഞാന്‍ പങ്കെടുക്കാറുണ്ട്. പക്ഷേ ഇതുപോലെ തിരക്കുണ്ടാകാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്.'- ഒവൈസി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു