ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

ഇത് പുഷ്പയുടെ ശ്രീവല്ലി; രശ്മിക മന്ദാനയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

അല്ലു അര്‍ജുന്‍ അവതരിപ്പിക്കുന്ന പുഷ്പയുടെ കാമുകി ശ്രീവല്ലിയുടെ വേഷത്തിലാണ്‌ രശ്മിക  ചിത്രത്തിലെത്തുന്നത്

സമകാലിക മലയാളം ഡെസ്ക്

സിനിമാപ്രേമികൾ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അർജുനും ഫഹദ് ഫാസിലും ഒന്നിക്കുന്ന പുഷ്പ. മുൻപ് പുറത്തുവന്ന ഇരുവരുടേയും ക്യാരക്റ്റർ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ നായികയുടെ ക്യാരക്റ്റർ പോസ്റ്ററാണ് വൈറലാവുന്നത്. അല്ലു അർജുന്റെ നായികയായി എത്തുന്ന രശ്മിക മന്ദാനയുടേതാണ് പോസ്റ്റർ. 

അല്ലു അര്‍ജുന്‍ അവതരിപ്പിക്കുന്ന പുഷ്പയുടെ കാമുകി ശ്രീവല്ലിയുടെ വേഷത്തിലാണ്‌ രശ്മിക  ചിത്രത്തിലെത്തുന്നത്. നിലത്തിരിക്കുന്ന കണ്ണാടിയ്ക്ക് മുന്നിലിരുന്ന് ഒരുങ്ങുന്ന രശ്മികയെയാണ് ചിത്രത്തിൽ കാണുന്നത്. വ്യത്യസ്തമായ പോസ്റ്റർ ആരാധകരുടെ ഹൃദയം കീഴടക്കി കഴിഞ്ഞു. 

സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രം രണ്ട് ഭാ​ഗങ്ങളായാണ് എത്തുക. ആദ്യ ഭാ​ഗം ക്രിസ്മസിന് റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപനം. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിനായി 70 കോടി രൂപയാണ് അല്ലു പ്രതിഫലമായി വാങ്ങിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 

ഫഹദ് ഫാസിലിന്റെ ആദ്യ തെലുങ്ക് ചിത്രമാണിത്. ക്രൂരനായ പൊലീസ് ഉദ്യോ​ഗസ്ഥനായാണ് ചിത്രത്തിൽ ഫഹദ് എത്തുന്നത്. ധനഞ്ജയ്, സുനിൽ, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തെലുങ്കിന് പുറമേ തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. മൈത്രി മൂവി മേക്കേഴ്സും മുറ്റംസെട്ടി മീഡിയയും ചേർന്നാണ് നിർമ്മാണം. റസൂൽ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT