'പ്യാലി' ആമസോൺ പ്രൈമിൽ  
Entertainment

കുസൃതിയും പുഞ്ചിരിയുമായി 'പ്യാലി' ആമസോൺ പ്രൈമിൽ 

പ്യാലി എന്ന ഒരു കൊച്ചുമിടുക്കിയെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്.

സമകാലിക മലയാളം ഡെസ്ക്

തിയേറ്ററുകളിൽ കുടുംബപ്രേക്ഷകരുടെ മനം കവർന്ന 'പ്യാലി' ഇനി മുതൽ ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈമിൽ കാണാം. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസും അന്തരിച്ച നടൻ എന്‍എഫ് വര്‍ഗീസിന്‍റെ സ്മരണാർത്ഥമുള്ള എൻഎഫ് വർഗീസ് പിക്ചേഴ്സും ചേർന്ന് നിർമിച്ച ചിത്രം തിയേറ്ററിൽ പ്രദർശന വിജയം നേടിയിരുന്നു.

സഹോദര ബന്ധത്തിന്റെ ആഴവും വ്യാപ്തി പറയുന്ന പ്യാലിക്ക് കുടുംബപ്രേക്ഷകരായിരുന്നു പ്രധാനമായും ഉണ്ടായിരുന്നത്. പ്യാലി എന്ന ഒരു കൊച്ചുമിടുക്കിയെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്. കുട്ടികളുടെ മനം കവരുന്ന പ്രമേയമാണ് ചിത്രത്തിന്റേത്. ബബിതയും റിന്നും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് 

ആർട്ടിനും ബാലതാരത്തിനുമുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ പ്യാലിയിൽ ബാർബി ശർമ്മ, ജോർജ് ജേക്കബ്, ശ്രീനിവാസൻ, മാമുക്കോയ, അപ്പാനി ശരത്, റാഫി, അൽത്താഫ് സലിം, സുജിത് ശങ്കർ, ആടുകളം മുരുഗദോസ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രശാന്ത് പിള്ള സം​ഗീതം ചെയ്ത ചിത്രത്തിന് വരികളെഴുതിയിരിക്കുന്നത് പ്രീതി പിള്ളയാണ്. ജിജു സണ്ണിയാണ് ക്യാമറ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT