എംപുരാൻ ഫെയ്സ്ബുക്ക്
Entertainment

Empuraan Special Show: നാളെ പുലർച്ചെ 4:30 ന്; അഞ്ചാം ദിവസം 'എംപുരാൻ' സ്പെഷ്യൽ ഷോയുമായി രാ​ഗം തിയറ്റർ

31ന് പുലര്‍ച്ചെയാണ് സ്‌പെഷ്യല്‍ ഷോ തിയറ്ററില്‍ നടക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

മലയാള സിനിമ ഇന്നുവരെ കാണാത്ത കുതിപ്പിലാണ് മോഹൻലാൽ ചിത്രം എംപുരാൻ. വിവാദങ്ങള്‍ക്കിടയിലും കളക്ഷനില്‍ വലിയ മുന്നേറ്റമാണ് ചിത്രം നടത്തുന്നത്. ഇതിനോടകം എംപുരാൻ 100 കോടി നേടിക്കഴിഞ്ഞു. പല തിയറ്ററുകളിലും മാരത്തോണ്‍ ഷോകളാണ് സിനിമയ്ക്കായി നടത്തുന്നത്.

ചിത്രം പുറത്തിറങ്ങി അഞ്ചാം ദിവസം പിന്നിടുമ്പോള്‍ തൃശൂര്‍ രാഗം തിയറ്ററില്‍ പുലര്‍ച്ചെ 4.30ന് വീണ്ടും എംപുരാൻ ഷോ എത്തുകയാണ്. 31ന് പുലര്‍ച്ചെയാണ് സ്‌പെഷ്യല്‍ ഷോ തിയറ്ററില്‍ നടക്കുന്നത്. നിരവധി സ്‌പെഷ്യല്‍ ഷോകളാണ് കേരളമെമ്പാടും നടക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റെക്കോര്‍ഡ് ടിക്കറ്റ് വില്‍പ്പനയാണ് സിനിമ ബുക്ക് മൈ ഷോയിലൂടെ നടത്തിയിരിക്കുന്നത്.

അതേസമയം ചില സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ നിന്നും വ്യാപകമായ എതിര്‍പ്പും ബഹിഷ്‌കരണ ക്യാംപെയ്നും ഉയര്‍ന്നതിന് പിന്നാലെ സിനിമയില്‍ റീ എഡിറ്റും റീ സെന്‍സറിങ്ങും നടത്താന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചിട്ടുണ്ട്. റീ എഡിറ്റ് ചെയ്ത പതിപ്പ് അടുത്തയാഴ്ച മുതല്‍ തിയറ്ററുകളിലെത്തുമെന്നാണ് വിവരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സൗരവ് ദാസും അശുതോഷ് റാങ്കയും ജയിലിലേക്ക്; അജിന്‍ക്യ ഷിന്‍ഡെയ്ക്ക് ജാമ്യം

ലോകത്തെ ഏറ്റവും വലിയ ഗ്രൂപ്പ് സെല്‍ഫി റെക്കോര്‍ഡ്, 100 ഡിഗ്രി വൈഡ് ആംഗിള്‍, എത്ര വലിയ ഗ്രൂപ്പും ഫ്രെയിമില്‍; ഓപ്പോ എഫ്35 സീരീസ് വിപണിയില്‍

പാലക്കാട്ട് വീണ്ടുമൊരു ആൾക്കൂട്ടക്കൊലപാതകം; മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ തല്ലിക്കൊന്ന കേസിൽ ഏഴുപേർ അറസ്റ്റിൽ

ഭക്ഷണം കഴിച്ച ഉടൻ നടക്കണോ? എത്ര മിനിറ്റ് നടക്കണം?

ശ്വാസത്തിനായി ഒരു മനുഷ്യൻ, അതിജീവനത്തിനായി ഒരു കുടുംബം; കോവിഡാനന്തര രോഗങ്ങളും കടബാധ്യതയും തളർത്തിയ സന്തോഷിന്റെ ജീവിതം