Raashi Khanna, Rajinikanth 
Entertainment

'ഒരു കയ്യബദ്ധം, നാറ്റിക്കരുത്...!'; ധര്‍മനില്‍ 'രജനിയുടെ വില്ലന്‍' ആരെന്ന് അബദ്ധത്തില്‍ വെളിപ്പെടുത്തി റാഷി ഖന്ന

നടി ചിത്രം പിന്‍വലിച്ചെങ്കിലും സോഷ്യല്‍ മീഡിയയ്ക്ക് വേണ്ടത് അപ്പോഴേക്കും കിട്ടിയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

രജനികാന്ത് നായകനാകുന്ന പുതിയ ചിത്രമാണ് ധര്‍മന്‍. കമല്‍ഹാസന്‍ നിര്‍മിക്കുന്ന രജനികാന്ത് ചിത്രം എന്നൊരു പ്രത്യേകതയും ധര്‍മനുണ്ട്. അശ്വത് മാരിമുത്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റാഷി ഖന്നയും സിമ്രനുമാണ് നായികമാര്‍. ഈ ചിത്രവുമായി ബന്ധപ്പെട്ടൊരു വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.

റാഷി ഖന്നയ്ക്ക് പറ്റിയൊരു അമളിയാണ് ചര്‍ച്ചയായി മാറിയിരിക്കുന്നത്. മൈസൂരിലാണ് ധര്‍മന്റെ ചിത്രീകരണം നടക്കുന്നത്. മൈസൂരിലെ ജീവിതത്തെക്കുറിച്ചുള്ള റാഷി ഖന്നയുടെ പോസ്റ്റാണ് ചര്‍ച്ചയാകുന്നത്. പോസ്റ്റിനൊപ്പം താരം പങ്കുവച്ച ചിത്രങ്ങളിലൊന്ന് സോഷ്യല്‍ മീഡിയയുടെ കണ്ണുടക്കുകയായിരുന്നു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

റാഷി ഖന്ന പങ്കുവച്ച ലൊക്കേഷന്‍ ചിത്രങ്ങളിലൊന്നില്‍ രജനികാന്തും തെലുങ്ക് താരം റാം പൊതിനേനിയുമുണ്ട്. ഇതിലൂടെ ധര്‍മനില്‍ രജനികാന്തിന് വില്ലനായി എത്തുന്നത് റാം പൊതിനേനിയാണെന്ന രഹസ്യമാണ് റാഷി ഖന്ന പുറത്തു വിട്ടത്. തനിക്ക് പറ്റിയ അബദ്ധം മനസിലാക്കിയ റാഷി ഉടനെ തന്നെ പോസ്റ്റില്‍ നിന്നും രജനിയ്‌ക്കൊപ്പമുള്ള ചിത്രം പിന്‍വലിക്കുകയും ചെയ്തു.

''മൈസൂരില്‍ കുറച്ചുകാലമായി ഞാന്‍ ജീവിക്കുന്ന ലോകത്തിലേക്കൊരു ചെറിയ എത്തിനോട്ടം, രജനി സാറിനും റാമിനും ഒപ്പമുള്ള അതിരാവിലെ വരെയുള്ള വര്‍ക്കൗട്ടുകള്‍. അമ്പലങ്ങളില്‍ കയറിയിറങ്ങള്‍, ചെറിയ കറക്കങ്ങള്‍, കുറച്ച് ഉനോ കളിഖള്‍, ഒപ്പം ഒരുപാട് ചിരിയും'' എന്നായിരുന്നു ചിത്രങ്ങള്‍ പങ്കുവച്ച് റാഷി ഖന്ന കുറിച്ചത്.

നടി ചിത്രം പിന്‍വലിച്ചെങ്കിലും സോഷ്യല്‍ മീഡിയയ്ക്ക് വേണ്ടത് അപ്പോഴേക്കും കിട്ടിയിരുന്നു. റാം പൊതിനേനിയ്ക്കും രജനികാന്തിനുമൊപ്പമുള്ള റാഷി ഖന്നയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. റാം ആയിരിക്കും ധര്‍മനില്‍ വില്ലനാവുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ലഭിച്ചിരുന്നില്ല. റാഷിയുടെ പോസ്റ്റിലൂടെയാണ് ഇപ്പോള്‍ സ്ഥിരീകരണം ലഭിച്ചിരിക്കുന്നത്.

Raashi Khanna accidently reveals who is the villain of Rajinikanth in Dharman.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കട്ടുകൊണ്ടുവന്ന വണ്ടിയല്ലല്ലോ?, സ്‌പോണ്‍സര്‍ ആരെന്ന് പറയണമായിരുന്നു': മുഖ്യമന്ത്രിയുടെ വിവാദയാത്രയില്‍ കെ സുധാകരന്‍ ( വിഡിയോ )

പാസ്പോര്‍ട്ട്, വിസ സേവനങ്ങള്‍; യുഎഇയില്‍ പുതിയ ടെന്‍ഡര്‍ ക്ഷണിച്ച് ഇന്ത്യന്‍ എംബസി

ധാര്‍മിക ഉത്തരവാദിത്വം പ്രധാനമന്ത്രിക്ക്; നരേന്ദ്രമോദി രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ്

റെഡ്ബുള്‍ പാനീയങ്ങളില്‍ 'എനര്‍ജി ഡ്രിങ്ക്' എന്ന വാക്ക് ആകാം; ഡല്‍ഹി ഹൈക്കോടതി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 539 lottery result