Radhika Apte ഇൻസ്റ്റ​ഗ്രാം
Entertainment

'ആളുകളെ വെട്ടി നുറുക്കുന്ന രം​ഗമൊന്നും നമ്മൾ കാണേണ്ട ആവശ്യമില്ല'; എനിക്ക് ഇതൊക്കെ കാണുമ്പോൾ അസ്വസ്ഥത തോന്നും'

എന്റർടെയ്ൻമെന്റ് എന്ന പേരിൽ ഇത്തരം രം​ഗങ്ങൾ വില്ക്കുന്നത് കാണുമ്പോൾ ശരിക്കും അസ്വസ്ഥത തോന്നുന്നു

Author : സമകാലിക മലയാളം ഡെസ്ക്

വ്യത്യസ്തമാർന്ന കഥാപാത്രങ്ങളിലൂടെ ബോളിവുഡിൽ ശ്രദ്ധേയായി മാറിയ നടിയാണ് രാധിക ആപ്തെ. പലപ്പോഴും തന്റെ നിലപാടുകളും അഭിപ്രായങ്ങളുമൊക്കെ രാധിക തുറന്നുപറയാറുമുണ്ട്. ഇപ്പോഴിതാ സിനിമയിലെ വയലൻസിനെക്കുറിച്ച് സംസാരിക്കുകയാണ് രാധിക. സിനിമയിലെ രക്തരൂക്ഷിതമായ സീനുകളും അമിത വയലൻസുമൊക്കെ വല്ലാതെ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് രാധിക പറഞ്ഞു.

സമൂഹത്തിൽ ഇത്തരം രം​ഗങ്ങൾ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും രാധിക ആശങ്ക പങ്കുവച്ചു. ദ് ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രാധിക. "എനിക്ക് ഇതൊക്കെ കാണുമ്പോൾ വളരെ അസ്വസ്ഥത തോന്നും. എനിക്ക് ഇക്കാര്യം തുറന്നു പറഞ്ഞേ പറ്റൂ.

എന്റർടെയ്ൻമെന്റ് എന്ന പേരിൽ ഇത്തരം രം​ഗങ്ങൾ വില്ക്കുന്നത് കാണുമ്പോൾ ശരിക്കും അസ്വസ്ഥത തോന്നുന്നു. അത്തരത്തിലുള്ള എന്റർടെയ്ൻമെന്റുകൾ മാത്രമുള്ള ഒരു ലോകത്ത് ഒരു കുട്ടിയെ വളർത്താൻ ഞാൻ ആ​ഗ്രഹിക്കുന്നില്ല. എനിക്ക് അത് കൈകാര്യം ചെയ്യാൻ കഴിയില്ല".- രാധിക പറഞ്ഞു.

"ആളുകളെ വെട്ടിക്കൊല്ലുന്ന ഒരാളുടെ കഥയാണ് പറയുന്നതെങ്കിൽ, അയാൾ ആ വ്യക്തിയെ വെട്ടുന്നതും അതുപോലെ ഭയപ്പെടുത്തുന്ന തരത്തിലുള്ള കാര്യങ്ങളൊന്നും ഞാൻ കാണേണ്ട ആവശ്യമില്ല. അത് കഥപറച്ചിലല്ല. ഇങ്ങനെയൊന്നുമല്ല ഞാനിതുവരെ കണ്ടിട്ടുള്ളത്.

സമൂഹത്തിൽ ഇതൊക്കെ ഉണ്ടാക്കുന്ന സ്വാധീനം വളരെ വലുതാണ്. അതാണ് വിറ്റഴിക്കപ്പെടുന്നത് എന്നോർക്കുമ്പോൾ, അത് വളരെയധികം എന്നെ അസ്വസ്ഥയാക്കുന്നു".- രാധിക കൂട്ടിച്ചേർത്തു. സാലി മൊഹബത്ത് ആണ് രാധികയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം. ഡിസംബർ 12 ന് സീ 5ലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു.

Cinema News: Radhika Apte talks about violence in Indian films.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

'എന്റെ ഭാ​ഗം ഒഴിവാക്കുകയാണെന്ന് ബാലാജി പറഞ്ഞു'; 'കറുപ്പി'ലെ തന്റെ റോൾ കട്ട് ചെയ്തതിനെക്കുറിച്ച് ആര്യ

കര്‍ഷകര്‍ക്ക് ആശ്വാസവുമായി വിജയ്; സഹകരണ ബാങ്കുകളിലെ വായ്പ എഴുതിത്തള്ളി

'ചിക്കൻ കഴുകി ഉപയോഗിക്കുന്നത് ആരോ​ഗ്യത്തിന് സുരക്ഷിതമല്ല', ഫുഡ് സേഫ്റ്റ് ഓഫീസറുടെ വിഡിയോ വൈറൽ

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

SCROLL FOR NEXT