രാഹുൽ, ദിഷ/ ട്വിറ്റർ 
Entertainment

'പ്രണയത്തിന്റെ പുതിയ അധ്യായം തുടങ്ങുന്നു, അനുഗ്രഹിക്കണം'- വിവാഹ തീയതി പുറത്തുവിട്ട് രാഹുല്‍ വൈദ്യയും ദിഷ പാര്‍മറും

'പ്രണയത്തിന്റെ പുതിയ അധ്യായം തുടങ്ങുന്നു, അനുഗ്രഹിക്കണം'- വിവാഹ ദിനം പുറത്തുവിട്ട് രാഹുല്‍ വൈദ്യയും ദിഷ പാര്‍മറും

Author : സമകാലിക മലയാളം ഡെസ്ക്

വിവാഹത്തിന്റെ ദിവസം പുറത്തുവിട്ട് ഗായകനും സംഗീത സംവിധായകനുമായ രാഹുല്‍ വൈദ്യയും നടിയും മോഡലുമായ ദിഷ പാര്‍മറും. ഈ മാസം 16ന് തങ്ങള്‍ വിവാഹം കഴിക്കുകയാണെന്നും പ്രണയത്തിന്റെ പുതിയ അധ്യായത്തിന് എല്ലാവരുടേയും അനുഗ്രഹം ഉണ്ടാകണമെന്നും ഇരുവരും വ്യക്തമാക്കി. 

കഴിഞ്ഞ വര്‍ഷം കളേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്ത ബിഗ് ബോസ് റിയാലിറ്റി ഷോയിലാണ് ഇരുവരും പ്രണയത്തിലായത്. 33കാരനായ രാഹുല്‍ വൈദ്യ ഷോയ്ക്കിടെയില്‍ വച്ച് 26കാരിയായ ദിഷയെ പ്രപോസ് ചെയ്യുകയായിരുന്നു. 

ട്വിറ്ററിലൂടെ ഇരുവരും ഒരുമിച്ചാണ് വിവാഹ ദിനം പുറത്തുവിട്ടത്. 'ഞങ്ങളുടെ കുടുംബങ്ങളുടെ അനുഗ്രഹത്താല്‍, ഈ പ്രത്യേക നിമിഷം നിങ്ങളുമായി പങ്കിടുന്നതില്‍ ഞങ്ങള്‍ ആഹ്ലാദിക്കുന്നു. ഞങ്ങളുടെ വിവാഹം ജൂലൈ 16 ന് നടക്കുമെന്ന് സന്തോഷത്തോടെ അറിയിക്കുന്നു. പ്രണയത്തിന്റെയും ഒരുമയുടെയും ഈ പുതിയ അധ്യായം ആരംഭിക്കുമ്പോള്‍ ഞങ്ങള്‍ നിങ്ങളുടെ സ്‌നേഹവും അനുഗ്രഹവും ആഗ്രഹിക്കുന്നു'.- ഇരുവരും ചേര്‍ന്നുള്ള പ്രസ്താവനയില്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

''അമ്മ'യുടെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമില്ല'; കൂട്ടരാജിയില്‍ പ്രതികരിച്ച് പി സി വിഷ്ണുനാഥ്

അമ്മയിലെ കൂട്ടരാജി: വരവ്-ചെലവ് കണക്കില്‍ വ്യക്തതയില്ല; അതിജീവിതയുള്‍പ്പടെയുള്ളവരെ തിരികെ വിളിക്കണം: അന്‍സിബ

അഡ്‌ഹോക് കമ്മിറ്റിയെ രമേഷ് പിഷാരടി നയിക്കും; അമ്മയില്‍ നാല് മാസത്തിനകം തെരഞ്ഞെടുപ്പ്

സോറി... 'റൂം' പൂട്ടി, ​ഗോൾ കിട്ടില്ല; '15' തവണ നോക്കി, ഇക്വഡോറിനെ സമ്മതിക്കാതെ 'എലോയ്'!

'ആ പെണ്ണുങ്ങളെ ഏഴയലത്ത് അടുപ്പിക്കരുത്; സീനിയര്‍ നടന്മാര്‍ മൗനം പാലിച്ചിട്ട് കാര്യമില്ല'; പ്രതികരിച്ച് മല്ലിക സുകുമാരന്‍