അപർണ ബാലമുരളി, രാജ് ബി ഷെട്ടി/ ചിത്രം; ഇൻസ്റ്റാ​ഗ്രാം 
Entertainment

രാജ് ബി ഷെട്ടി മലയാളത്തിൽ, നായിക അപർണാ ബാലമുരളി; രുധിരം ആരംഭിച്ചു 

നവാഗതനായ ജിഷോ ലോൺ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിന് പുറമെ കന്നഡ, തമിഴ്, തെലുങ്കു ഭാഷകളിലുമെത്തും

Author : സമകാലിക മലയാളം ഡെസ്ക്

സംവിധായകൻ, നടൻ തിരക്കഥാകൃത്ത് എന്നീ നിലകളിൽ കന്നഡയിൽ ശ്രദ്ധേയനായ രാജ് ബി ഷെട്ടി മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്ന ചിത്രത്തിന് തുടക്കമായി. അപർണാ ബാലമുരളിയാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ ചടങ്ങും തൃശൂർ ആമ്പല്ലൂർ ശ്രീ ഗോകുലം റെസിഡെൻസിയിൽ നടന്നു. നവാഗതനായ ജിഷോ ലോൺ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിന് പുറമെ കന്നഡ, തമിഴ്, തെലുങ്കു ഭാഷകളിലുമെത്തും.

ജിഷോ ലോണ്‍ ആന്റണിയും ജോസഫ് കിരണ്‍ ജോര്‍ജും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. റൈസിങ് സണ്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ വി.എസ്. ലാലനാണ് രുധിരം നിര്‍മിക്കുന്നത്.  മിഥുന്‍ മുകുന്ദനാണ് രുധിരത്തിന് പശ്ചാത്തല സംഗീതം. സജാദ് കാക്കു ക്യാമറയും ഭവന്‍ ശ്രീകുമാര്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. 

രുധിരത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍: ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: ഷബീര്‍ പത്താന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍സ്: മാർട്ടിൻ മാത്യു, വിന്‍സന്റ് ആലപ്പാട്ട്, ആര്‍ട്ട്: ശ്യാം കാര്‍ത്തികേയന്‍, പ്രൊഡക്ഷന്‍കണ്‍ട്രോളര്‍:റിച്ചാര്‍ഡ്, സൗണ്ട് മിക്‌സ്: ഗണേഷ് മാരാര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ക്രിസ് തോമസ് മാവേലി,അസോസിയേറ്റ് ഡയറക്ടർ : സുജേഷ് ആനി ഈപ്പൻ, മേക്കപ്പ്: സുധി സുരേന്ദ്രന്‍, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണന്‍, വി.എഫ്.എക്‌സ് സൂപ്പര്‍വൈസര്‍: ആനന്ദ് ശങ്കര്‍, ആക്ഷന്‍: റണ്‍ രവി, ഫിനാന്‍സ് കണ്‍ട്രോളര്‍: എം.എസ്. അരുണ്‍,സ്റ്റില്‍സ്: റെനി ഡിസൈന്‍: ആന്റണി സ്റ്റീഫൻ. ചിത്രത്തിന്റെ ഷൂട്ടിംഗ് തൃശൂർ ചിമ്മിനി ഡാമും പരിസരപ്രദേശങ്ങളിലുമാണ് നടക്കുന്നത്. പി ആർ ഓ: പ്രതീഷ് ശേഖർ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദൈവിക പൂര്‍ണത'; ആറാം ലോകകപ്പില്‍ മെസിക്ക് മുന്നില്‍ ചരിത്രം വഴിമാറി; മറഡോണയ്ക്ക് കഴിയാത്ത നേട്ടം എത്തിപ്പിടിക്കുമോ?

589 അടി പൊക്കം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റണ്ണിങ് ട്രാക്ക്, അബുദാബി ടവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍

ഉദ്ധവ് താക്കറെയ്ക്ക് വീണ്ടും പ്രതിസന്ധി; എംപിമാരുടെ ഫോണ്‍ സ്വിച്ച്ഓഫ്, ഡല്‍ഹിയില്‍ ചര്‍ച്ച; ഷിന്‍ഡെ പാളയത്തിലേക്ക് കൂടുതല്‍ പേര്‍?

ഭാര്യയ്ക്ക് വിവാഹേതര ബന്ധം, ഗര്‍ഭഛിദ്രം നടത്തി; യുവാവിന് 15 ലക്ഷം നഷ്ടപരിഹാരം

'ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ല; ലീഗ് ലക്ഷണമൊത്ത വർഗ്ഗീയ സംഘടന'; വെള്ളാപ്പള്ളി നടേശൻ

SCROLL FOR NEXT