മുംബൈ- പൂനെ എക്സ്പ്രസ് വേയിലൂടെ കാറോടിച്ച് 'കണ്ണൂർ സ്ക്വാഡി'ലേക്ക്; വൈറലായി മമ്മൂട്ടിയുടെ വിഡിയോ

പുതിയ ചിത്രം കണ്ണൂർ സ്ക്വോഡിന്റെ ലൊക്കേഷനിലേക്കാണ് താരം വണ്ടിയോടിച്ച് എത്തിയത്
മമ്മൂട്ടി വണ്ടിയോടിക്കുന്നു/ വിഡിയോ സ്ക്രീൻഷോട്ട്
മമ്മൂട്ടി വണ്ടിയോടിക്കുന്നു/ വിഡിയോ സ്ക്രീൻഷോട്ട്

മ്മൂട്ടിക്ക് ഡ്രൈവിങ്ങിനോടുള്ള ഇഷ്ടം മലയാളിക്ക് പരിചിതമാണ്. താരം നടത്താറുള്ള ലോങ് ഡ്രൈവിങ്ങിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. ഇപ്പോൾ ഹിറ്റാവുന്നത് മുംബൈ- പൂനെ എക്സ്പ്രസ് വേയിലൂടെ കാറോടിക്കുന്ന സൂപ്പർതാരത്തിന്റെ വിഡിയോ ആണ്. 

പുതിയ ചിത്രം കണ്ണൂർ സ്ക്വോഡിന്റെ ലൊക്കേഷനിലേക്കാണ് താരം വണ്ടിയോടിച്ച് എത്തിയത്. കെയര്‍ഫോര്‍ മുംബൈ മെഗാഷോയില്‍ പങ്കെടുക്കാനാണ് മമ്മൂട്ടി മുംബൈയിലെത്തിയത്. ഞായറാഴ്ച മുംബൈ ഷണ്മുഖാനന്ദ ഹാളിലായിരുന്നു പരിപാടി. ഇതിന് ശേഷമാണ് മമ്മൂട്ടി പുണെയിലേക്ക് കാറോടിച്ചുപോയത്. രമേശ് പിഷാരടിയും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു. 

മമ്മൂട്ടിയും റോബി വര്‍ഗീസ് രാജും ഒരുമിക്കുന്ന ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. പൊലീസ് വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. പാലായില്‍ ആരംഭിച്ച ഈ ചിത്രത്തിന്റെ അടുത്ത ഷെഡ്യൂളാണ് പുണെയില്‍ ബുധനാഴ്ചമുതല്‍ തുടങ്ങുന്നത്. മമ്മൂട്ടി കമ്പനിയുടെ നാലാമത്തെ ചിത്രമാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com