ആർആർആർ പോസ്റ്റർ 
Entertainment

ഷൂട്ടിങ് തീരുന്നതിന് മുൻപേ വാരിയത് 900 കോടി? ഞെട്ടിച്ച് രാജമൗലിയുടെ ആർആർആർ പ്രീ റിലീസ് വരുമാനം

വരുമാനത്തിൽ ചിത്രം ബാഹുബലിയെ മറികടക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

Author : സമകാലിക മലയാളം ഡെസ്ക്

ന്ത്യൻ സിനിമ കണ്ട ഏറ്റവും വമ്പൻ വിജയം നേടി ​ഗ്ലോബൽ മാർക്കറ്റ് പിടിച്ചടക്കിയ ചിത്രമായിരുന്നു രാജമൗലിയുടെ ബാഹുബലി. ഇപ്പോൾ മറ്റൊരു ചിത്രത്തിന്റെ പണിപ്പുരയിലാണ് അദ്ദേഹം. വൻ ബജറ്റിൽ ഒരുങ്ങുന്ന ആർആർആർ. ചരിത്രവും ഫാന്റസിയും ഇടകലർത്തിയുള്ള ചിത്രം ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. ബോളിവുഡിലെ സൂപ്പർതാരങ്ങളുമായാണ് ചിത്രം എത്തുന്നത്. വരുമാനത്തിൽ ചിത്രം ബാഹുബലിയെ മറികടക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

ഷൂട്ടിങ് പൂർത്തിയാക്കുന്നതിന് മുൻപു തന്നെ ചിത്രം 900 കോടി രൂപ വാരിയെന്നാണ് റിപ്പോർട്ടുകൾ. പ്രീ റിലീസ് വരുമാനമായിട്ടാണ് വമ്പൻ തുക ചിത്രം സ്വന്തമാക്കിയത്. ചിത്രത്തിന്‍റെ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലെ സാറ്റലൈറ്റ്, ഡിജിറ്റല്‍, ഇലക്ട്രോണിക് റൈറ്റുകള്‍ ജയന്തിലാല്‍ ഗാഡയുടെ പെന്‍ ഇന്ത്യ നേടിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.എല്ലാത്തിനുമായി ജയന്തിലാല്‍ ഗാഡ നല്‍കിയത് 475 കോടി ആയിരുന്നു. ഇപ്പോഴിതാ പെന്‍ ഗ്രൂപ്പില്‍ നിന്നും ഹിന്ദി തിയട്രിക്കല്‍ റൈറ്റ് ഒഴികെ എല്ലാ ഭാഷകളിലെയും സാറ്റലൈറ്റ്, ഡിജിറ്റല്‍, ഇലക്ട്രോണിക് റൈറ്റുകള്‍ പെന്നില്‍ നിന്നും സ്വന്തമാക്കിയിരിക്കുകയാണ് സീ ഗ്രൂപ്പ്. 325 കോടി മുടക്കിയാണ് ഇത് സ്വന്തമാക്കിയത് എന്നാണ് 'പിങ്ക് വില്ല'യുടെ റിപ്പോര്‍ട്ടു ചെയ്യുന്നത്. 

തിയറ്റര്‍ അവകാശം വിറ്റതിലൂടെമാത്രം 570 കോടിയോളം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ആന്ധ്ര പ്രദേശ് 165 കോടി, ഉത്തരേന്ത്യ 140 കോടി, നിസാം 75 കോടി, തമിഴ്നാട് 48 കോടി, കര്‍ണ്ണാടക 45 കോടി, കേരളം 15 കോടി, വിദേശരാജ്യങ്ങള്‍ 70 കോടി എന്നിങ്ങനെയാണ് അതിന്‍റെ വിശദാംശങ്ങള്‍. മ്യൂസിക് റൈറ്റ്സിന് മറ്റൊരു 20 കോടിയും ലഭിച്ചതായി ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നു. എല്ലാം ചേര്‍ത്താൽ 900 കോടിക്ക് മുകളിലാണ് പ്രീ-റിലീസ് ബിസിനസായി ലഭിച്ചത്. 

ബാഹുബലിയുടെ വമ്പൻ വിജയമാണ് ആർആർആറിന് നേട്ടമായത്. ബാഹുബലി 2ന്‍റെ പ്രീ റിലീസ് ബിസിനസ് 500 കോടിയുടേതായിരുന്നു. എന്നാൽ കോവിഡ് വ്യാപനം ചിത്രത്തിന് തിരിച്ചടിയാകുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. 2021 ദസറ കാലത്ത് എത്തുമെന്നാണ് കരുതപ്പെടുന്നതെങ്കിലും കൊവിഡ് സാഹചര്യത്തിനനുസരിച്ച് റിലീസ് നീട്ടിയേക്കും. റാം ചരണും ജൂനിയർ എൻടിആറും നായകന്മാരായി എത്തുന്ന ചിത്രത്തിൽ ആലിയ ഭട്ട്, അജയ് ദേവ്​ഗൺ തുടങ്ങിയ വൻ താരനിര തന്നെ ഒന്നിക്കുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!