വീഡിയോ സ്‌ക്രീന്‍ഷോട്ട്  
Entertainment

ആടിത്തകര്‍ത്ത് രാം ചരണും ജൂനിയര്‍ എന്‍ടിആറും; രാജമൗലിയുടെ ആര്‍ ആര്‍ ആറിലെ ഗാനം പുറത്തിറങ്ങി

എസ്എസ് രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍ ആര്‍ ആര്‍ (രൗദ്രം രണം രുദിരം) എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ പുതിയ ഗാനം പുറത്തിറങ്ങി

Author : സമകാലിക മലയാളം ഡെസ്ക്

എസ്എസ് രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍ ആര്‍ ആര്‍ (രൗദ്രം രണം രുദിരം) എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ പുതിയ ഗാനം പുറത്തിറങ്ങി. 
തെലുങ്ക്, തമിഴ്, കന്നഡ മലയാളം, ഹിന്ദി ഭാഷകളിലാണ് ഗാനം പുറത്തിറങ്ങിയിരിക്കുന്നത്. ഗാനത്തിന്റെ മലയാളം വെര്‍ഷന്‍ പാടിയിരിക്കുന്നത് കെ എസ് ഹരിശങ്കര്‍, യാസിന്‍ നിസാര്‍ എന്നിവര്‍ ചേര്‍ന്നാണ്. മങ്കൊമ്പു ഗോപാലകൃഷ്ണന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് മരഗതമണിയാണ്. 

2022 ജനുവരി 7നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തുക.'ബാഹുബലി 2'ന്റെ വന്‍ വിജയത്തിനു ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ തേജ, അജയ് ദേവ്ഗണ്‍, ആലിയ ഭട്ട് എന്നിങ്ങനെ വന്‍ താരനിരയാണുള്ളത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വികസന കുതിപ്പില്‍ വിഴിഞ്ഞം, ആദ്യ കണ്ടെയ്‌നര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു; ഇനി കരമാര്‍ഗവും ചരക്കുനീക്കം

ബിജെപി ഇന്നൊരു 'ഗുജറാത്തി കമ്പനി'; ദക്ഷിണേന്ത്യയോട് കടുത്ത അവഗണനയും പുച്ഛവും: അണ്ണാമലൈയെ പിന്തുണച്ച് സന്ദീപ് വാര്യർ

'മലയാള സിനിമയുടെ അവസ്ഥ എന്തെന്ന് പോലും അറിയില്ല, അപ്പോൾ 50-ാമത്തെ തിയറ്റർ'; പൊട്ടിച്ചിരിപ്പിച്ച് ധ്യാൻ ശ്രീനിവാസൻ

'ഏത് ഫോട്ടോ പോസ്റ്റ് ചെയ്യണമെന്ന് തീരുമാനിക്കുന്നത് ധ്രുവ്, എനിക്ക് വോയ്‌സ് ഇല്ല'; വൈറലായി ഒരുമിച്ചുള്ള അഭിമുഖം

സർക്കാർ കോളജുകളുടെ അടിസ്ഥാന സൗകര്യ വികസനം ; ₹45.68 കോടി അനുവദിച്ച് ഉന്നത വിദ്യാഭ്യാസവകുപ്പ്