ലാൽ സലാമിന്റെ ചിത്രീകരണം ആരംഭിച്ചു/ ചിത്രം ട്വിറ്റർ 
Entertainment

എട്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സംവിധായികയുടെ കുപ്പായത്തിൽ ഐശ്വര്യ, ലാൽ സലാമിൽ അതിഥി വേഷത്തിൽ രജനികാന്തും

വിഷ്ണു വിശാൽ, വിക്രാന്ത് എന്നിവരാണ് ചിത്രത്തിലെ നായകന്മാർ.

Author : സമകാലിക മലയാളം ഡെസ്ക്

ശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാൽ സലാമിന്റെ ചിത്രീകരണം  ചെന്നൈയിൽ ആരംഭിച്ചു. ചിത്രത്തിൽ അതിഥി വേഷത്തിൽ രജനികാന്തും എത്തുന്നുണ്ടെന്നാണ് സൂചന. വിഷ്ണു വിശാൽ, വിക്രാന്ത് എന്നിവരാണ് ചിത്രത്തിലെ നായകന്മാർ. നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് ട്വിറ്ററിലൂടെ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചത്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എആർ റഹ്മാൻ ആണ്. 

എട്ട് വർഷങ്ങൾക്ക് ശേഷമാണ് ഐശ്വര്യ വീണ്ടും സംവിധായികയുടെ കുപ്പായം അണിയുന്നത്. ക്രിക്കറ്റിനെ ആസ്പദമാക്കി ചെയ്യുന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞ ഡിസംബറിലായിരുന്നു. നിലവിൽ നെൽസൺ സംവിധാനം ചെയ്യുന്ന ജയിലറിന്റെ തിരക്കലാണ് രജനികാന്ത്. മോഹൻലാൽ, ശിവരാജ് കുമാർ, തമന്ന എന്നിവരാണ് ജയിലറിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT