Rajeev Roshan 
Entertainment

'തൈറോയ്ഡില്‍ കാന്‍സറിന്റെ നൊഡ്യൂള്‍, യൂട്യൂബേഴ്‌സ് എന്നെ കൊന്നില്ലന്നേയുള്ളൂ'; രോഗാവസ്ഥയെക്കുറിച്ച് രാജീവ് റോഷന്‍

ഡോക്ടറിന്റെ കോള്‍ വന്നപ്പോള്‍ സീരിയലില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് രാജീവ് റോഷന്‍. ടെലിവിഷന്‍ പരമ്പരകളിലൂടെ മലയാളിയുടെ വീട്ടിലെ ഒരംഗത്തെപ്പോലായി മാറിയ നടന്‍. അഭിനയത്തിലൂടെ കയ്യടി നേടുമ്പോഴും വലിയൊരു ആരോഗ്യപ്രശ്‌നത്തെ നേരിടേണ്ടി വന്നിരുന്നു രാജീവിന്. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ അതേക്കുറിച്ച് സംസാരിക്കുകയാണ് രാജീവ് റോഷന്‍.

തൈറോയ്ഡില്‍ കാന്‍സറിന്റെ നൊഡ്യൂള്‍ കണ്ടതിനെക്കുറിച്ചാണ് രാജീവ് റോഷന്‍ സംസാരിക്കുന്നത്. സര്‍ജറി നടത്തുക മാത്രമാണ് മുന്നിലുണ്ടായിരുന്ന വഴിയെന്നും താരം പറുന്നു. അഭിനയിച്ചു കൊണ്ടിരിക്കെയായിരുന്നു അസുഖം കണ്ടു പിടിച്ചത്. എന്നാല്‍ ഷൂട്ട് തീര്‍ന്ന ശേഷമാണ് ഇക്കാര്യം താന്‍ സംവിധായകനോട് പോലും പറഞ്ഞതെന്നും രാജീവ് റോഷന്‍ പറയുന്നു.

''സീരിയലില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു അസുഖം കണ്ടുപിടിച്ചത്. തൈറോയ്ഡില്‍ കാന്‍സറിന്റെ നൊഡ്യൂള്‍ വന്നു. മൂന്ന് ഹോസ്പിറ്റലില്‍ നിന്ന് അഭിപ്രായം എടുത്തിരുന്നു. ഭൂരിഭാഗം പേരും പറഞ്ഞത് തൈറോയ്ഡ് നീക്കം ചെയ്യുക എന്ന ഓപ്ഷനാണ്. പകുതി ഓപ്പറേറ്റ് ചെയ്ത് കളയാനാണ് ഒരു ആശുപത്രിയില്‍ നിന്നു പറഞ്ഞത്. പക്ഷേ വീണ്ടും നൊഡ്യൂള്‍ വന്നാല്‍ വീണ്ടും ഓപ്പണ്‍ ചെയ്യേണ്ടി വരും. അതിലും നല്ലത് മുഴുവനായി നീക്കം ചെയ്യുന്നതാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍ സര്‍ജറിക്ക് വിധേയനായി'' താരം പറയുന്നു.

എന്നാല്‍ അതേക്കുറിച്ച് വല വ്യാജ വാര്‍ത്തകളും പ്രചരിച്ചുവെന്നാണ് രാജീവ് പറയുന്നത്. യൂട്യൂബേഴ്‌സ് തന്നെ കൊന്നില്ലെന്ന് മാത്രമേയുള്ളൂവെന്നാണ് വ്യാജ വാര്‍ത്തകളെക്കുറിച്ച് രാജീവ് പറയുന്നത്. ''അതൊക്കെ പലരും വാര്‍ത്തയാക്കിയിരുന്നു. പക്ഷേ, തെറ്റായ കാര്യങ്ങളായിരുന്നു പ്രചരിപ്പിച്ചത്. യൂട്യൂബേഴ്‌സ് എന്നെ കൊന്നില്ലെന്ന് മാത്രമേയുള്ളൂ.'' താരം പറയുന്നു. എന്നാല്‍ ഇന്ന് തനിക്ക് വന്നത് പോലുള്ള ആരോഗ്യ പ്രശ്‌നം വന്നാല്‍ ഭയപ്പെടേണ്ടതില്ലെന്നും താരം പറയുന്നു.

''ഇപ്പോള്‍ ഇതൊന്നും പേടിക്കേണ്ട കാര്യമില്ല. ഇതില്‍ നിന്നെല്ലാം പുറത്തു വരാന്‍ പറ്റുന്ന തരത്തിലുള്ള ചികില്‍സാ സംവിധാനങ്ങള്‍ കേരളത്തിലടക്കം ഉണ്ട്. എനിക്ക് രോഗം കണ്ടുപിടിക്കുമ്പോള്‍ ആദ്യത്ത് സ്റ്റേജ് ആയിരുന്നു. ആദ്യം കേട്ട സമയത്ത് തീര്‍ച്ചയായും ഒരു ഷോക്ക് ഉണ്ടായിരുന്നു.'' എന്നും താരം പറയുന്നു. അഭിനയിച്ചു കൊണ്ടിരിക്കെയായിരുന്നു തന്നെ തേടി ഡോക്ടറുടെ കോള്‍ വരുന്നതെന്നും രാജീവ് ഓര്‍ക്കുന്നുണ്ട്.

''ഡോക്ടറിന്റെ കോള്‍ വന്നപ്പോള്‍ സീരിയലില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ മാനസികമായി ബുദ്ധിമുട്ട് തോന്നി. ആ വേദന ഉള്ളില്‍ വെച്ചാണ് അഭിനയിച്ചത്. ഒരു റൊമാന്റിക് സീനായിരുന്നു എടുത്തുകൊണ്ടിരുന്നത്. അന്നത്തെ ഷൂട്ടിങ്ങ് കഴിഞ്ഞാണ് ഞാന്‍ സംവിധായകനോടു പോലും പറഞ്ഞത്'' രാജീവ് റോഷന്‍ പറയുന്നു.

Rajeev Roshan opens up about his health issues.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പൗരത്വം നിര്‍ണയിക്കുന്നത് നീതിപൂർവമായിരിക്കണം'; അസമില്‍ 27 പേര്‍ വിദേശികളെന്ന ട്രൈബ്യൂണല്‍ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി

'ഡോഗ് സ്‌ക്വാഡ് ആണ് പ്രശ്‌നം'; മന്നം സമാധിയില്‍ ആര്‍ക്കും വിലക്കില്ലെന്ന് സുകുമാരന്‍ നായര്‍

ഇടുക്കി മണിയാറൻകുടിയിൽ ഭൂമിക്കടിയിൽ നിന്ന് ജലം ഒഴുകുന്ന അസാധാരണ ശബ്ദം; സോയിൽ പൈപ്പിങ് പ്രതിഭാസമെന്ന് ആശങ്ക

വലിയ ബാറ്ററി, പോര്‍ട്ടബിള്‍ ചാര്‍ജര്‍, റേഞ്ച് 187 കിലോമീറ്റര്‍; വിഡ വിഎക്‌സ്2 പ്ലസ് 4 വിപണിയില്‍

ഐ.ടി.ഐകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്; ബിരുദധാരികൾക്ക് അവസരം,അഭിമുഖത്തിലൂടെ നിയമനം