Pennum Porattum ഇൻസ്റ്റ​ഗ്രാം
Entertainment

തിയറ്ററിൽ നിറഞ്ഞ കയ്യടി, രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം

ഇപ്പോഴിതാ ഹിറ്റ് ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്.

Author : സമകാലിക മലയാളം ഡെസ്ക്

നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 'പെണ്ണും പൊറാട്ടും'. ചലച്ചിത്ര മേളകളിലും തിയറ്ററുകളിലും മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രം നേടിയത്. നൂറിലധികം പുതുമുഖങ്ങളും നാനൂറിലധികം പക്ഷി- മൃഗാദികളും അണിനിരക്കുന്നു എന്നതായിരുന്നു ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇപ്പോഴിതാ ഹിറ്റ് ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്.

നെറ്റ്ഫ്ലിക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം. മാർച്ച് 13 മുതൽ ഒടിടിയിലൂടെ ചിത്രം കാണാനാകും. മലയാളത്തിന് പുറമേ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിൽ പ്രേക്ഷകർക്ക് ചിത്രം കാണാനാകും. സാമൂഹിക- ആക്ഷേപ ഹാസ്യം എന്ന ജോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

പട്ടട എന്ന ഗ്രാമത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ഗോപാലൻ മാസ്റ്റർ, ചാരുലത, ബാബുരാജ്, ബാബുരാജിന്റെ നായ സുട്ടു എന്നീ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ബന്ധവും ചിത്രത്തിന്റെ ഇതിവൃത്തത്തിന്റെ ഭാഗമാണ്. ചിത്രത്തിലെ സുട്ടു എന്ന നായയും മലയാളികൾക്കിടയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.

സൂപ്പർ താരങ്ങൾ ഇല്ലാതെ തന്നെ മികച്ച ഒരു ചലച്ചിത്രാനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കാൻ സംവിധായകൻ രാജേഷ് മാധവന് ആയിട്ടുണ്ട്. സബിൻ ഊരാളിക്കണ്ടിയുടെ ഛായാഗ്രഹണവും ചമൻ ചാക്കോയുടെ എഡിറ്റിങും ഡോൺ വിൻസെന്റ് ഒരുക്കിയ സംഗീതവും പെണ്ണും പൊറാട്ടും സിനിമയിൽ കയ്യടി നേടിയിരുന്നു. സന്തോഷ് ടി കുരുവിളയുടെ എസ് ടി കെ ഫ്രെയിംസ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഒടിടിയിലും ചിത്രം മികച്ച അഭിപ്രായം നേടുമെന്നാണ് പ്രതീക്ഷ.

Cinema News: Rajesh Madhavan's Pennum Porattum OTT Release date out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ യുഡിഎഫ് ചര്‍ച്ച ചെയ്തിട്ടില്ല; കണ്‍വീനറെ തള്ളി കുഞ്ഞാലിക്കുട്ടി; 'ഊരാനാകുമോയെന്ന് അറിയാന്‍ സബ്കമ്മിറ്റി റിപ്പോര്‍ട്ട് വരണം'

ആരായാൽ എന്താ, നന്നായി അഭിനയിച്ചാൽ പോരേ ? സീതയായെത്തിയ നായികമാർ

കാവേരി നദീജല തര്‍ക്കം; കര്‍ണാടകയില്‍ ഓഗസ്റ്റ് 13 ബന്ദ്; 'വിജയ്‌യെ ബംഗളൂരു വിമാനത്താവളത്തില്‍ തടയും'

പ്രവാസികള്‍ക്ക് ചെലവ് കൂടും; യുഎഇയില്‍ ഇന്ധനവില കൂടി, പുതിയ നിരക്കുകള്‍ അറിയാം

ജീന്‍സും ടോപ്പുമിട്ട് പൊലീസുകാരോട് തമാശ പറഞ്ഞ് ജോളി; പുതിയ മേക്കോവര്‍; കോടതിക്ക് മുന്നില്‍ തടിച്ചു കൂടി ആളുകള്‍