രജനീകാന്തും ലോകേഷും, തലൈവർ 171ന്റെ അനൗൺസ്മെന്റ് പോസ്റ്റർ/ ഫെയ്സ്ബുക്ക് 
Entertainment

തീപ്പൊരിയാവാൻ 'തലൈവർ 171', രജനീകാന്ത്- ലോകേഷ് കനകരാജ് ചിത്രം പ്രഖ്യാപിച്ചു

  തമിഴ് സിനിമയിലെ വമ്പൻ പേരുകളുമായാണ് പോസ്റ്റർ എത്തിയിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ജനിയുടെ ജയിലർ തിയറ്ററിൽ വൻ ആവേശമായതിനു പിന്നാലെ ആരാധകർ കാത്തിരുന്ന തലൈവർ 171ാം ചിത്രം പ്രഖ്യാപിച്ചു. രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഔദ്യോ​ഗികമായി പ്രഖ്യാപിച്ചത്.  വമ്പൻ ആക്ഷൻ ചിത്രമായിരിക്കും എന്ന് സൂചന നൽകുന്നതാണ് അനൗൺസ്മെന്റ് പോസ്റ്റർ. 

തമിഴ് സിനിമയിലെ വമ്പൻ പേരുകളുമായാണ് പോസ്റ്റർ എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ, സംവിധാനം നിർവഹിക്കുന്നത് ലോകേഷാണ്. അനിരുദ്ധാണ് ചിത്രത്തിന്റെ സം​ഗീത സംവിധാനം. അൻപറിവാണ് ആക്ഷൻ. സൺ പികിചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമിക്കുന്നത്. പ്രഖ്യാപനം രജനി ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. രജനി ചിത്രത്തിൽ നിന്ന് ലോകേഷ് പിന്മാറി എന്ന് റിപ്പോർട്ടുകൾ വന്നതിനു പിന്നാലെയാണ് ഔദ്യോ​ഗിക പ്രഖ്യാപനം വന്നത്.

വിജയ് നായകനായി എത്തുന്ന ലിയോയ്ക്ക് ശേഷമാകും ലോകേഷ് രജനി ചിത്രത്തിന്റെ വർക്കിലേക്ക് കടക്കുക. വിക്രം, ലിയോ എന്നീ ചിത്രങ്ങൾ പോലെ ആക്ഷൻ ത്രില്ലറായിരിക്കും. അതിനിടെ ചിത്രം രജനീകാന്തിന്റെ അവസാനത്തെ ചിത്രമാകുമെന്നും റിപ്പോർട്ടുകളുണ്ട്. ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അടുത്തതായി രജനികാന്ത് അഭിനയിക്കുക. അതിനു ശേഷമാകും ലോകേഷ് കനകരാജ് ചിത്രം ആരംഭിക്കുക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

കുസാറ്റ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

SCROLL FOR NEXT