രജനീകാന്തും ഐശ്വര്യയും ഇന്‍സ്റ്റഗ്രാം
Entertainment

'രജനീകാന്ത് ഒരു സംഘിയല്ല'; വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഐശ്വര്യ; കണ്ണുനിറഞ്ഞ് സൂപ്പര്‍താരം

മകളുടെ വാക്കുകള്‍ കേട്ട് രജനീകാന്ത് കണ്ണീരണിയുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

രജനീകാന്ത് സംഘിയെന്ന് വിളിക്കുന്നതിനെതിരെ മകളും സംവിധായികയുമായ ഐശ്വര്യ രംഗത്ത്. പുതിയ ചിത്രം ലാല്‍ സലാമിന്റെ ഓഡിയോ ലോഞ്ചിന് ഇടയിലാണ് അച്ഛനെതിരെ ഉയരുന്ന വിമര്‍ശനങ്ങളോട് ഐശ്വര്യ പ്രതികരിച്ചത്. മകളുടെ വാക്കുകള്‍ കേട്ട് രജനീകാന്ത് കണ്ണീരണിയുകയായിരുന്നു.

'ഞാന്‍ സാധാരണ സോഷ്യല്‍ മീഡിയയില്‍ നിന്ന് അകന്നു നില്‍ക്കുകയാണ് പതിവ്. പക്ഷേ എന്റെ ടീം സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന കാര്യങ്ങളേക്കുറിച്ച് എന്നോട് പറയുകയും ചിലത് കാണിച്ചുതരികയും ചെയ്യും. എനിക്ക് അത് കാണുമ്പോള്‍ ദേഷ്യം തോന്നാറുണ്ട്. നമ്മള്‍ മനുഷ്യര്‍ കൂടിയാണ്. അടുത്തിടെ നിരവധി പേരാണ് എന്റെ അച്ഛനെ സംഘി എന്നു വിളിച്ചത്. അതിന്റെ അര്‍ത്ഥം എനിക്ക് അറിയില്ലായിരുന്നു. പ്രത്യേക പാര്‍ട്ടി പിന്തുണയ്ക്കുന്നവരെയാണ് അങ്ങനെ വിളിക്കുന്നത് എന്ന് ആരോ എന്നോട് പറഞ്ഞു തരികയായിരുന്നു. ഞാന്‍ ഒരുകാര്യം വ്യക്തമാക്കാന്‍ ആഗ്രഹിക്കുകയാണ്. രജനീകാന്ത് ഒരു സംഘി അല്ല. അങ്ങനെയായിരുന്നെങ്കില്‍ അദ്ദേഹം ലാല്‍ സലാമില്‍ അഭിനയിക്കില്ലായിരുന്നു.'- ഐശ്വര്യ പറഞ്ഞു.

മനുഷ്യത്വമുള്ള ഒരാള്‍ക്ക് മാത്രമേ ഈ കഥാപാത്രം ചെയ്യാനാവുകയൊള്ളൂ എന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു. മകളുടെ വാക്കുകള്‍ കണ്ണീരോടെയാണ് രജനീകാന്ത് കേട്ടിരുന്നത്. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ പങ്കെടുത്തതിനു പിന്നാലെയാണ് സൂപ്പര്‍താരത്തെ വിമര്‍ശിച്ചുകൊണ്ട് നിരവധി പേര്‍ എത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വേണാട് എക്‌സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; എറണാകുളം-കോട്ടയം-കൊല്ലം റൂട്ടില്‍ പുതിയ ട്രെയിന്‍ വരുന്നു

വെള്ളം നിറച്ച സിറിഞ്ചുകൾ ദേഹത്ത് കുത്തിയിറക്കി, നഖം പിഴുതെടുത്തു; പന്തളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമര്‍ദ്ദനം; നാലുപേരെ സാഹസികമായി പിടികൂടി പൊലീസ്

പരീക്ഷാ തട്ടിപ്പിൽ പിഎസ് സിക്കെതിരെ ഹൈക്കോടതി, തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസ്, മുഖ്യമന്ത്രിക്കെതിരെ ഖാർ​ഗെയ്ക്ക് പരാതി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'തിരുവനന്തപുരത്തിന്റെ ആത്മാവിനെ കൊന്ന് നെയ്യാറില്‍ സ്മാരകം പണിയരുത്'; മൃഗശാല മാറ്റാനുള്ള നീക്കം എതിര്‍ത്ത് മുന്‍ ജോയിന്റ് ഡയറക്ടര്‍

സ്ത്രീക്ക് നേരെ നഗ്നതാ പ്രദര്‍ശനം; കാളവണ്ടി സംഘത്തിലെ സന്യാസി പിടിയില്‍