ജയിലറിന്റെ പാക്ക്അപ്പ് ആഘോഷം/ ഫെയ്സ്ബുക്ക് 
Entertainment

ഭീമൻ കേക്ക് മുറിച്ച് രജനീകാന്ത്, കൂടെ തമന്നയും; 'ജയിലർ'ക്ക് പാക്കപ്പ്

ഭീമൻ കേക്ക് മുറിച്ചായിരുന്നു രജനീകാന്ത് ചിത്രത്തിന്റെ പാക്കപ്പ് ആഘോഷമാക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

രജനീകാന്ത് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ജയിലർ. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാലും അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോൾ ആരാധകരെ ആവേശത്തിലാക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്. ജയിലർക്ക് പാക്കപ്പ് ആയിരിക്കുകയാണ്. ഭീമൻ കേക്ക് മുറിച്ചായിരുന്നു രജനീകാന്ത് ചിത്രത്തിന്റെ പാക്കപ്പ് ആഘോഷമാക്കിയത്. 

നിർമാതാക്കളായ സൺ പിക്ചേഴ്സാണ് പാക്കപ്പായ വിവരം പ്രേക്ഷകരെ അറിയിച്ചത്. വലിയ കേക്ക് മുറിച്ചായിരുന്നു ആഘോഷം. നടി തമന്നയും സംവിധായകൻ നെൽസൺ ദിലീപ്കുമാറും ഉൾപ്പടെ ചിത്രത്തിലെ അണിയറ പ്രവർത്തകർ ഒന്നടങ്കം ആഘോഷത്തിൽ പങ്കുചേർന്നു. ഓ​ഗസ്റ്റ് 10നാണ് ചിത്രം തിയറ്ററിൽ എത്തുന്നത്. രജനിയുടെ കരിയറിലെ 169-ാം ചിത്രമാണിത്. 

മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന ജയിലറുടെ വേഷത്തിലാണ് രജനി എത്തുന്നത്. രമ്യ കൃഷ്ണന്‍, വിനായകന്‍ തുടങ്ങിയവരൊക്കെ രജനിക്കൊപ്പം ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫര്‍. ചിത്രത്തിന്‍റെ തിരക്കഥയും നെല്‍സണിന്‍റേതാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാരാജാസ് കോളജില്‍ റോജി എം ജോണിനെ വളഞ്ഞ് വിദ്യാര്‍ഥികള്‍, പ്രസംഗം നിര്‍ത്തി വേദിവിട്ട് മന്ത്രി

പുസ്തകങ്ങള്‍ വായനയ്ക്കപ്പുറം ജീവിതം മാറ്റിയെടുക്കാനുള്ള വലിയ ഉപാധി: ലോക്‌സഭ സ്പീക്കര്‍

കൊല്ലം-കോട്ടയം മെമു സര്‍വീസ് എറണാകുളം വരെ നീട്ടി; സമയം അറിയാം

'3000 മീറ്റർ ജയിച്ചു... എനിക്കൊരു വീട് കിട്ടുമോ?'... 'കിട്ടും'!

സൗദിയിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും; യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും ലഭിക്കും