രജനീകാന്തും അമിതാഭ് ബച്ചനും/ഫോട്ടോ: ട്വിറ്റർ 
Entertainment

'33 വർഷത്തിനു ശേഷം ഇതിഹാസത്തിനൊപ്പം വീണ്ടും, സന്തോഷത്താൽ ഹൃദയം തുടിക്കുന്നു': രജനീകാന്ത്

ബി​ഗ് ബിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് രജനീകാന്തിന്റെ പോസ്റ്റ്

Author : സമകാലിക മലയാളം ഡെസ്ക്

ജനീകാന്തിന്റെ പുതിയ ചിത്രം തലൈവർ 170 ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോ​ഗമിക്കുകയാണ്. ചിത്രത്തിൽ ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഏറെ വർഷങ്ങൾക്ക് ശേഷമാണ് രണ്ട് സൂപ്പർസ്റ്റാറുകൾ ഒന്നിക്കുന്നത്. ഇപ്പോൾ സന്തോഷം പങ്കുവച്ചുകൊണ്ട് രജനീകാന്ത് തന്നെ രം​ഗത്തെത്തിയിരിക്കുകയാണ്. 

ബി​ഗ് ബിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് രജനീകാന്തിന്റെ പോസ്റ്റ്. 33 വർഷത്തിനു ശേഷം ഇതിഹാസത്തിനൊപ്പം ഒന്നിക്കാനായതിൽ സന്തോഷമുണ്ട് എന്നാണ് സൂപ്പർസ്റ്റാർ കുറിച്ചത്. 33 വർഷത്തിനുശേഷം വീണ്ടും ഞാൻ എന്റെ മാർ​ഗദർശിയും ഇതിഹാസവുമായി അമിതാഭ് ബച്ചനൊപ്പം ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ലൈകയുടെ തലൈവർ 170ൽ അഭിനയിക്കുകയാണ്. എന്റെ ഹൃദയം സന്തോഷം കൊണ്ട് തുടിക്കുകയാണ്.- എന്നാണ് രജനീകാന്ത് കുറിച്ചത്. 

1991-ൽ ഹം എന്ന ചിത്രത്തിലാണ് രജനീകാന്തും അമിതാഭ് ബച്ചനും അവസാനമായി ഒരുമിച്ചഭിനയിച്ചത്. പ്രേക്ഷക പ്രശംസ നേടിയ ജയ് ഭീം എന്ന ചിത്രത്തിന് ശേഷം ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് തലൈവർ 170. ഫഹദ് ഫാസിൽ, റാണ ദ​ഗ്ഗുബട്ടി, മഞ്ജു വാര്യർ, ദുഷാരാ വിജയൻ, റിതിക സിങ് തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അനിരുദ്ധ് ആണ് സം​ഗീതം ഒരുക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

SCROLL FOR NEXT