തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരനായ നടൻമാരിലൊരാളാണ് എസ് ജെ സൂര്യ. 'ജയിലർ 2' ആണ് സൂര്യയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ബോധി കൽപക് എന്ന കഥാപാത്രമായാണ് 'ജയിലർ 2' വിൽ എസ് ജെ സൂര്യ എത്തുന്നത്. നടനെ പ്രശംസിച്ചു കൊണ്ട് സൂപ്പർ സ്റ്റാർ രജനികാന്ത് പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവരുന്നത്.
വളരെ മികച്ച നടനാണ് എസ് ജെ സൂര്യയെന്നും അദ്ദേഹത്തിന്റെ അഭിനയത്തോടുള്ള സമർപ്പണം ആരെയും അതിശയിപ്പിക്കുന്നതാണെന്നും രജനികാന്ത് പറഞ്ഞു. 'ജയിലർ 2' സൂപ്പർ ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "എന്തൊരു അഭിനയമാണ് എസ് ജെ സൂര്യയുടേത്. മറ്റു സിനിമകളിൽ ഞാൻ അദ്ദേഹത്തിന്റെ അഭിനയം കണ്ടിട്ടുണ്ട്.
പക്ഷേ ഒന്നിച്ചഭിനയിച്ചപ്പോഴാണ് ഞാൻ അതിശയിച്ച് പോയത്. എന്തൊരു അർപ്പണ മനോഭാവമാണ്. ഓരോ കാര്യങ്ങളും അത്രയും പെർഫെക്ഷനായാണ് അദ്ദേഹം ചെയ്യുന്നത്. സാധാരണ സംവിധായകർ അഭിനേതാക്കളോട് പെർഫോമൻസ് കൊള്ളാം ഓക്കെയാണ് എന്ന് പറഞ്ഞു കഴിഞ്ഞാൽ അവർ കസേരയിൽ പോയി ഇരിക്കും.
എന്നാൽ എസ് ജെ സൂര്യയോട് ഓക്കെ പറഞ്ഞാലും അദ്ദേഹം സംവിധായകനെ വെറുതെ വിടില്ല. 'സാർ, വൺ മോർ സാർ...വൺ മോർ സാർ' എന്ന് പറഞ്ഞു കൊണ്ടേ ഇരിക്കും. അപ്പോൾ സംവിധായകൻ 'ആ ഓക്കെ ചെയ്തോളൂ' എന്ന് പറയും. അങ്ങനെ 8 ടേക്ക്, 10 ടേക്ക്, 12 ടേക്ക് ഒക്കെ പോകും.
അപ്പോഴും പറയും, 'സാർ അവിടെ ഒരു കാര്യം മിസ്' ആയെന്ന്. അടുത്ത് ഞാൻ നിൽക്കുന്നു, രമ്യ കൃഷ്ണൻ നിൽക്കുന്നു... എന്നാൽ എനിക്ക് 75 വയസായി, സാർ ഇരുന്നോളൂ എന്നെങ്കിലും പറയണ്ടേ റിഹേഴ്സൽ ചെയ്യുമ്പോൾ. അതൊന്നും സൂര്യ പറയില്ല. എക്സലന്റ് പെർഫോമൻസ് ആണ് അദ്ദേഹത്തിന്റേത്".- രജനികാന്ത് പറഞ്ഞു.
കൂടുതല് സിനിമ വാര്ത്തകള്ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില് അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates