രജനീകാന്ത് ഫെയ്സ്ബുക്ക്
Entertainment

'അന്ന് ഞാന്‍ ക്ലാസില്‍ ഒന്നാമന്‍, ചണ്ഡാളനെ അവതരിപ്പിച്ചപ്പോള്‍ മികച്ചനടന്‍'; പഠനകാലം ഓര്‍ത്തെടുത്ത് രജനീകാന്ത്

തന്റെ പ്രൈമറി സ്‌കൂള്‍കാലത്തെ കുറിച്ച് തുറന്നു പറയുകാണ് താരം.

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: 74ാം വയസിലും സ്‌റ്റൈലിനും അഴകിനും കുറവു വരാതെ സൂപ്പര്‍സ്റ്റാറായി നിറഞ്ഞു നില്‍ക്കുകയാണ് രജനീകാന്ത്. ആറ് പതിറ്റാണ്ട് നീണ്ടു നില്‍ക്കുന്ന കരിയറില്‍ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളാണ് രജനീകാന്ത് സമ്മാനിച്ചത്. ഇപ്പോള്‍ തന്റെ പ്രൈമറി സ്‌കൂള്‍കാലത്തെ കുറിച്ച് തുറന്നു പറയുകാണ് താരം.

രജനീകാന്ത് പഠിച്ച ബംഗളൂരുവിലെ ബസവനഗുഡി ആചാര്യ പാഠശാല സ്‌കൂളിന്റെ 90ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ പൂര്‍വ വിദ്യാര്‍ഥിസംഗമത്തിലാണ് തന്റെ സ്‌കൂള്‍ പഠനകാലത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കിട്ടത്. 'അന്ന് ഞാന്‍ ക്ലാസില്‍ ഒന്നാമനായിരുന്നു. 98 ശതമാനം മാര്‍ക്കുനേടിയാണ് മിഡില്‍ സ്‌കൂള്‍ പാസായത്. ക്ലാസ് ലീഡറുമായിരുന്നു'' രജനീകാന്ത് പറഞ്ഞു.

ബാങ്കോക്കില്‍ പുതിയ സിനിമയുടെ ഷൂട്ടിങ്ങിലായതിനാല്‍ സംഗമത്തിന് പങ്കെടുക്കാനായില്ലെന്ന ക്ഷമാപണത്തോടെയാണ് രജനി കന്നഡയിലുള്ള സന്ദേശം പങ്കുവെക്കുന്നത്. ആചാര്യ സ്‌കൂളില്‍ നാടകമത്സരത്തില്‍ പങ്കെടുക്കുകയും വിജയിക്കുകയുംചെയ്ത കാര്യങ്ങള്‍ ഓര്‍ത്തെടുത്ത് തന്റെ നടനജീവിതം ആരംഭിക്കുന്നത് അവിടെനിന്നാണെന്ന് സന്ദേശത്തില്‍ പറയുന്നു.

ഗവിപുരയിലെ കന്നഡ മീഡിയം സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. അന്നാണ് പഠനത്തില്‍ ഒന്നാമനായത്. പിന്നീട് തന്റെ സഹോദരന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളായ ആചാര്യ പാഠശാലയില്‍ ചേര്‍ത്തു. അവിടെ ഭാഷ വലിയപ്രശ്‌നമായി. പക്ഷേ, അധ്യാപകരുടെ സഹായത്തോടെ വെല്ലുവിളികളെ തരണംചെയ്തു. എട്ടും ഒന്‍പതും ക്ലാസുകള്‍ വിജയിച്ചു. പക്ഷേ, ഫിസിക്‌സും കെമിസ്ട്രിയും കണക്കും മോശമായതിനാല്‍ പത്താംക്ലാസ് വിജയിക്കാനായില്ല.

പിന്നീട് കെമിസ്ട്രി അധ്യാപകന്‍ സൗജന്യമായി ക്ലാസെടുത്തുതന്നു. അങ്ങനെ പത്താംക്ലാസ് വിജയിച്ചു. ആചാര്യ പാഠശാല കോളജില്‍ പഠിക്കുമ്പോള്‍ ആദിശങ്കരന്റെയും ചണ്ഡാളന്റെയും കഥപറയുന്ന നാടകത്തില്‍ അഭിനയിച്ചു. ചണ്ഡാളനായാണ് താന്‍ അഭിനയിച്ചത്. നാടകമത്സരത്തില്‍ കോളജ് ഒന്നാംസ്ഥാനം നേടി. ചണ്ഡാളനെ അവതരിപ്പിച്ച താന്‍ മികച്ചനടനായി. അങ്ങനെയാണ് നടനജീവിതം ആരംഭിച്ചതെന്നും രജനീകാന്ത് വിവരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരും ഗവര്‍ണറും ധാരണയായി; സിസ തോമസിന് നിയമനം; സജി ഗോപിനാഥ് ഡിജിറ്റല്‍ സര്‍വകലാശാല വിസി

വയോധികയെ വീടിനുള്ളില്‍ കെട്ടിയിട്ട് ഒന്നരപ്പവനും പണവും കവര്‍ന്നു; പ്രതികള്‍ക്കായി അന്വേഷണം

ബോണ്ടി ബീച്ചില്‍ വെടിവെപ്പ് നടത്തിയ സാജിദ് അക്രം ഹൈദരാബാദ് സ്വദേശി; ഓസ്ട്രേലിയയില്‍ എത്തിയത് വിദ്യാര്‍ഥി വിസയില്‍

ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ച് ലാഭ വാഗ്ദാനം; 76.35 ലക്ഷം തട്ടി, പ്രതി പിടിയില്‍

കടുവ ജനവാസമേഖലയില്‍ തുടരുന്നു; മയക്കുവെടി വയ്ക്കാന്‍ ഉത്തരവ്; നാളെയും വിദ്യാലയങ്ങള്‍ക്ക് അവധി

SCROLL FOR NEXT