രജനീകാന്തും ഐശ്വര്യയും ഇന്‍സ്റ്റഗ്രാം
Entertainment

'സംഘി ഒരു മോശം വാക്കാണെന്ന് എന്റെ മകള്‍ പറഞ്ഞിട്ടില്ല'; ഐശ്വര്യയ്ക്ക് പിന്തുണയുമായി രജനീകാന്ത്

സമകാലിക മലയാളം ഡെസ്ക്

ജനീകാന്ത് ഒരു സംഘിയല്ല എന്ന മകള്‍ ഐശ്വര്യ രജനീകാന്തിന്റെ പ്രസ്താവന വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. അച്ഛനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരിക്കുകയായിരുന്നു ഐശ്വര്യ. പിന്നാലെ സംഘിയെന്ന് പറയുന്നത് മോശം വാക്കാണെന്ന് എന്ന് താരപുത്രി പറഞ്ഞതായി ആരോപണം ഉയര്‍ന്നു. ഇപ്പോള്‍ അതില്‍ മറുപടിയുമായി രജനീകാന്ത് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

സംഘി എന്നത് മോശം വാക്കാണെന്ന് തന്റെ മകള്‍ എവിടെയും പറഞ്ഞിട്ടില്ല എന്നാണ് രജനീകാന്ത് പറഞ്ഞത്. എന്റെ മകള്‍ ഒരിക്കലും സംഘി എന്ന വാക്ക് മോശമാണെന്ന് പറഞ്ഞിട്ടില്ല. അച്ഛന്റെ ആത്മീയതയെ എന്തിനാണ് ഇങ്ങനെ മുദ്രകുത്തുന്നതെന്നാണ് അവള്‍ ചോദിച്ചത്.- താരം പറഞ്ഞു.

എന്റെ മകള്‍ ഒരിക്കലും സംഘി എന്ന വാക്ക് മോശമാണെന്ന് പറഞ്ഞിട്ടില്ല. അച്ഛന്റെ ആത്മീയതയെ എന്തിനാണ് ഇങ്ങനെ മുദ്രകുത്തുന്നതെന്നാണ് അവള്‍ ചോദിച്ചത്.

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്തതോടെയാണ് രജനീകാന്തിനെതിരെ വിമര്‍ശനം ശക്തമായത്. ഇതോടെ തന്റെ പുതിയ ചിത്രം ലാല്‍ സലാമിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് ഐശ്വര്യ പ്രതികരിച്ചത്. അടുത്തിടെ നിരവധി പേരാണ് എന്റെ അച്ഛനെ സംഘി എന്നു വിളിച്ചത്. അതിന്റെ അര്‍ത്ഥം എനിക്ക് അറിയില്ലായിരുന്നു. പ്രത്യേക പാര്‍ട്ടി പിന്തുണയ്ക്കുന്നവരെയാണ് അങ്ങനെ വിളിക്കുന്നത് എന്ന് ആരോ എന്നോട് പറഞ്ഞു തരികയായിരുന്നു. ഞാന്‍ ഒരുകാര്യം വ്യക്തമാക്കാന്‍ ആഗ്രഹിക്കുകയാണ്. രജനീകാന്ത് ഒരു സംഘി അല്ല. അങ്ങനെയായിരുന്നെങ്കില്‍ അദ്ദേഹം ലാല്‍ സലാമില്‍ അഭിനയിക്കില്ലായിരുന്നു.- എന്നാണ് ഐശ്വര്യ പറഞ്ഞത്. മകളുടെ വാക്കുകള്‍ കണ്ണീരോടെയാണ് രജനീകാന്ത് കേട്ടിരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT