Jailer 2 സ്ക്രീൻഷോട്ട്
Entertainment

'കണ്ടിപ്പാ ഇറുക്കും'! ഇതിലും വലിയ കാമിയോ സ്വപ്നങ്ങളിൽ മാത്രം; 'ജയിലർ 2' അപ്‌‍ഡേറ്റ്

വിജയ് സേതുപതിയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

'ജയിലർ 2' വിനായുള്ള കാത്തിരിപ്പിലാണ് തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ. രജനികാന്ത്- നെൽസൺ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഓരോ അപ്‍ഡേറ്റും വൻ ആവേശത്തോടെയാണ് സിനിമാ പ്രേമികൾ സ്വീകരിക്കുന്നതും. ആദ്യ ഭാഗത്തിന്റെ വമ്പൻ വിജയത്തിന് ശേഷം മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രമായി രജനികാന്ത് വീണ്ടുമെത്തുമ്പോൾ വലിയ പ്രതീക്ഷയിലാണ് ആരാധകരും.

രജനിക്കൊപ്പം ജയിലർ 2 ൽ ഇന്ത്യൻ സിനിമയിലെ വമ്പൻ താരങ്ങൾ ഒന്നിക്കുന്നുവെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ജയിലർ ആദ്യ ഭാഗത്തിന് വേണ്ടി മോഹൻലാലിന്റെ കോസ്റ്റ്യൂം ഡിസൈനറായിരുന്ന ജിഷാദ് ഷംസുദ്ദീൻ ഇൻസ്റ്റയിൽ പങ്കുവച്ച പോസ്റ്റാണ് ചർച്ചയാവുന്നത്.

മോഹൻലാലും രജനിയും ഷാരുഖ് ഖാനും ശിവരാജ് കുമാറും ഉള്ള ഒരു എഐ ചിത്രമാണ് ജിഷാദ് തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചിരിക്കുന്നത്. എന്തായാലും ജയിലർ രണ്ടാം ഭാഗത്തിൽ മുത്തുവേൽ പാണ്ഡ്യനൊപ്പം മോഹൻലാലും ഷാരുഖും ഒന്നിക്കും എന്ന് തന്നെയാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.

ജിഷാദിന്റെ ഇൻസ്റ്റ​ഗ്രാം സ്റ്റോറി

ആദ്യ ഭാഗത്തിലെ പ്രതിനായകനായി എത്തിയ വിനായകൻ രണ്ടാം ഭാഗത്തിലുമുണ്ടെന്ന് നേരത്തെ താരം പറഞ്ഞിരുന്നു. അതുപോലെ തന്നെ വിജയ് സേതുപതിയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

നടൻ ഹക്കിം ഷാജഹാനും സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്‍റെയും സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

Cinema News: Rajinikanth starrer Jailer 2 update.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

കര്‍ഷകര്‍ക്ക് ആശ്വാസവുമായി വിജയ്; സഹകരണ ബാങ്കുകളിലെ വായ്പ എഴുതിത്തള്ളി

'ചിക്കൻ കഴുകി ഉപയോഗിക്കുന്നത് ആരോ​ഗ്യത്തിന് സുരക്ഷിതമല്ല', ഫുഡ് സേഫ്റ്റ് ഓഫീസറുടെ വിഡിയോ വൈറൽ

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

SCROLL FOR NEXT