വീഡിയോ ദൃശ്യത്തിൽ നിന്ന് 
Entertainment

കൈമടക്കിൽ നിന്ന് പൈസയെടുത്ത് രജനീകാന്ത്, പഴയ ശീലം മറന്നിട്ടില്ലെന്ന് ആരാധകർ: വിഡിയോ വൈറൽ

അമ്പലത്തിൽ ദക്ഷിണ കൊടുക്കാനായി കൈ മടക്കിൽ നിന്ന് പൈസ എടുക്കുന്ന രജനിയെ ആണ് വിഡിയോയിൽ കാണുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ജനീകാന്ത് എന്നാൽ സ്റ്റൈലാണ്. സ്റ്റൈൽ മന്നനായി തമിഴിൽ നിറഞ്ഞു നിൽക്കുകയാണ് താരം. ഇപ്പോഴും ആ സ്റ്റൈലിൽ ഒരു കുറവുമില്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് രജനീകാന്തിന്റെ ഒരു വിഡിയോ ആണ്. അമ്പലത്തിൽ ദക്ഷിണ കൊടുക്കാനായി കൈ മടക്കിൽ നിന്ന് പൈസ എടുക്കുന്ന രജനിയെ ആണ് വിഡിയോയിൽ കാണുന്നത്. 

കഴിഞ്ഞ ദിവസമാണ് താരം രാഘവേന്ദ്ര ക്ഷേത്രത്തിൽ പോയത്. വെള്ള ഷർട്ടും മുണ്ടുമായിരുന്നു താരത്തിന്റെ വേഷം. പ്രസാദം വാങ്ങുന്നതിനു മുന്നായി ദക്ഷിണ നൽകാനായി തന്റെ മടക്കി വച്ചിരിക്കുന്ന കയ്യിൽ നിന്ന് സൂപ്പർതാരം പൈസ എടുക്കുകയായിരുന്നു. ആരാധകർ ആഘോഷമാക്കുകയാണ് വിഡിയോ. താരം ഇപ്പോഴും പഴയ ശീലം മറന്നിട്ടില്ല എന്നാണ് കമന്റുകൾ. 

സിനിമയിൽ എത്തുന്നതിനു മുൻപ് ബസ് കണ്ടക്ടറായി ജോലി നോക്കുകയായിരുന്നു താരം. ബസ് കണ്ടക്ടര്‍മാരുടെ ഒരു രീതിയാണിത്. രജനികാന്ത് അന്നത്തെ ശീലം പിന്തുടര്‍ന്നാകും ഷര്‍ട്ടിന്റെ ചുരുട്ടില്‍ പണം സൂക്ഷിച്ചത് എന്നാണ് ചില ആരാധകരുടെ കണ്ടെത്തല്‍.

നെൽസൻ സംവിധാനം ചെയ്ത ജയിലറാണ് രജനീകാന്തിന്റെ പുതിയ ചിത്രം. വമ്പൻ വിജയമായി മാറിയിരിക്കുകയാണ് ചിത്രം. ഇന്നലെ ചെന്നൈയില്‍ ജയിലറിന്റെ വിജയാഘോഷമുണ്ടായിരുന്നു. ജയിലറില്‍ പ്രവര്‍ത്തിച്ച 300 പേര്‍ക്ക് ചിത്രത്തിന്രെ നിര്‍മാതാവായ  സണ്‍ പിക്ചേര്‍സ് മേധാവി കലാനിധി മാരന്‍ സ്വര്‍ണ്ണ നാണയങ്ങള്‍ വിതരണം ചെയ്‍തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

വെറുതേ ഇടുന്നതല്ല റോഡിലെ വരകൾ,അറിയാം

ഇത് തീരെ പ്രതീക്ഷിച്ചില്ല! അജിത്തിന്റെ റേസിങ് യാത്ര ഇനി ബി​ഗ് സ്ക്രീനിൽ കാണാം; 'ഗ്ലാഡിയേറ്റേഴ്‌സ്' മോഷൻ പോസ്റ്റർ

ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളേ, ആ സ്ത്രീ ഞാനല്ല'; സജ്‌ന-ഫിറോസ് ബന്ധം തകര്‍ത്തത് താനല്ലെന്ന് സൂര്യ

15 മിനിറ്റിൽ മൂന്ന് തവണയിൽ കൂടുതൽ കോട്ടുവായ, ചില ആരോ​ഗ്യപ്രശ്നങ്ങളുടെ സൂചനയെന്ന് വിദ​ഗ്ധർ

SCROLL FOR NEXT