രജനീകാന്ത് അഖിലേഷ് യാദവിനും യോ​ഗി ആ​​ദിത്യനാഥിനുമൊപ്പം/ ചിത്രം: എക്സ് 
Entertainment

യോ​ഗിയുടെ കാൽ തൊട്ടുവണങ്ങി, അഖിലേഷിനെ ആലിം​ഗനം ചെയ്ത് രജനീകാന്ത്

ഒമ്പത് വർഷം മുമ്പാണ് അഖിലേഷിനെ മുംബൈയിൽ വെച്ച് ആദ്യമായി കാണുന്നതെന്നും അന്നുമുതലേ സൗഹൃദത്തിലാണെന്നും രജനികാന്ത് പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

യിലർ റിലീസിന് മുന്നോടിയായി ഹിമാലയത്തിലേക്ക് യാത്ര തിരിച്ച രജനീകാന്ത് ഇപ്പോൾ ഉത്തർപ്രദേശിലാണ്. മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനെ കാണാൻ എത്തിയ രജനീകാന്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സൂപ്പർതാരം യോ​ഗിയുടെ കാൽ തൊട്ട് വണങ്ങുകയായിരുന്നു. അതിനു പിന്നാലെ സമാജ് വാദി പാർട്ടി നേതാവ് അഖിലേഖ് യാദവിനെ കാണാനും രജനീകാന്ത് എത്തി. 

പ്രിയതാരത്തെ ആലിം​ഗനം ചെയ്തുകൊണ്ടാണ് അഖിലേഷ് സ്വീകരിച്ചത്. ലഖ്‌നൗവിലെ അഖിലേഷ് യാദവിന്റെ വസതിയിലായിരുന്നു സന്ദർശനം. ഒമ്പത് വർഷം മുമ്പാണ് അഖിലേഷിനെ മുംബൈയിൽ വെച്ച് ആദ്യമായി കാണുന്നതെന്നും അന്നുമുതലേ സൗഹൃദത്തിലാണെന്നും രജനികാന്ത് മാധ്യമങ്ങളോട് പറഞ്ഞു. ഞങ്ങൾ ഫോണിൽ സംസാരിക്കാറുണ്ട്. 5 വർഷം മുമ്പ് ഞാൻ ഇവിടെ ഒരു ഷൂട്ടിംഗിന് വന്നപ്പോൾ എനിക്ക് അദ്ദേഹത്തെ കാണാൻ കഴിഞ്ഞില്ല. ഇപ്പോൾ അദ്ദേഹം ഇവിടെയുണ്ട്. അതുകൊണ്ട് കാണാനെത്തി.- രജനി പറഞ്ഞു. 

രജനീകാന്തുമായുള്ള ചിത്രം അഖിലേഷ് യാദവും പങ്കുവച്ചു.  ‘ഹൃദയങ്ങൾ കണ്ടുമുട്ടുമ്പോൾ ആളുകൾ ആലിംഗനം ചെയ്യും’ എന്ന വാചകത്തോടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്. മൈസൂരുവിലെ എൻജിനീയറിംഗ് പഠനകാലത്ത് രജനികാന്തിനെ സ്ക്രീനിൽ കണ്ടപ്പോൾ അനുഭവിച്ച സന്തോഷം ഇപ്പോഴും മറക്കാനാകില്ലെന്നും അഖിലേഷ് കുറിച്ചു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കഴിഞ്ഞ ദിവസമാണ് രജനികാന്ത് സന്ദർശിച്ചത്. യോഗിയുടെ ലഖ്നൗവിലെ വീട്ടിലാണ് രജനി അതിഥിയായി എത്തിയത്. യോഗി ആദിത്യനാഥുമായുള്ള രജനിയുടെ കൂടിക്കാഴ്ചയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ കാല്‍ തൊട്ട് വന്ദിക്കുന്ന വിഡിയോ വൻ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഷ്ട്രീയ വിമര്‍ശനം ആകാം, വ്യക്തിപരമായ അധിക്ഷേപം പാടില്ല; പിഎംഎ സലാമിനെ തള്ളി ലീഗ് നേതൃത്വം

'ലാലേട്ടന് ഒപ്പം ആര് എന്ന ചോദ്യത്തിന് ഇനി പ്രസക്തിയില്ല' അച്ഛനോളം എത്താൻ വൻ കുതിച്ചുചാട്ടമാണ് അപ്പു നടത്തിയിരിക്കുന്നത്'

പാചകവാതകം കരുതലോടെ ഉപയോ​ഗിക്കാം, ​ഗ്യാസ് സ്റ്റൗ ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ദിവസവും 8 ഗ്ലാസ്സ് വെള്ളം കുടിക്കേണ്ട ആവശ്യമുണ്ടോ?

പ്രണവിനെ കണ്ട് എഴുതിയ കഥാപാത്രം; നെഗറ്റീവ് ഷെയ്ഡ് ചെയ്യാന്‍ അദ്ദേഹവും കാത്തിരിക്കുകയായിരുന്നു; രാഹുല്‍ സദാശിവന്‍

SCROLL FOR NEXT