അണ്ണാത്തെ പോസ്റ്റർ 
Entertainment

ദീപാവലിക്ക് റെഡിയല്ലേ? രജനിയുടെ അണ്ണാത്തെ തിയറ്ററിൽ തന്നെ, റിലീസ് തിയതിയിൽ മാറ്റമില്ല

സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കഴിഞ്ഞ വർഷം തിയറ്റിൽ എത്തേണ്ടതായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ജനീകാന്ത് ചിത്രം അണ്ണാത്തെ തിയറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്ന് നിർമാതാക്കൾ. റിലീസ് തിയതിലും മാറ്റമുണ്ടാകില്ല. നവംബർ നാലിന് ചിത്രം തിയറ്ററിൽ എത്തുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. അതിൽ മാറ്റമുണ്ടാകില്ലെന്നും ദീപാവലി റിലീസായി ചിത്രം എത്തുമെന്നും നിർമാതാക്കളായ സൺപിക്ചേഴ്സ് വ്യക്തമാക്കി. ദീപാവലിക്ക് റെഡിയല്ലേ എന്നാണ് അണ്ണാത്തെ പോസ്റ്റർ പുറത്തുവിട്ട് നിർമാതാക്കൾ കുറിച്ചത്.

സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കഴിഞ്ഞ വർഷം തിയറ്റിൽ എത്തേണ്ടതായിരുന്നു. കൊവിഡ് ആദ്യ തരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ ചിത്രത്തിന് റിലീസ് ഈ വർഷത്തേക്ക് നീട്ടി. ഈ വര്‍ഷം പൊങ്കലിന് റിലീസ് ചെയ്യാനാണ് ആദ്യം പദ്ധതിയിട്ടിരുന്നതെങ്കിലും പിന്നീട് ദീപാവലി സീസണിലേക്ക് മാറ്റുകയായിരുന്നു.

കോവിഡ് രണ്ടാം തരം​ഗത്തിന് മുൻപായി ചിത്രത്തിന്‍റെ 60 ശതമാനം ചിത്രീകരണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബറില്‍ ചിത്രീകരണം ആരംഭിച്ചെങ്കിലും സെറ്റില്‍ എട്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ രണ്ടാഴ്ചയ്ക്കകം ഷൂട്ടിംഗ് നിര്‍ത്തിവെക്കേണ്ടിവന്നു. എന്നാല്‍ ഏപ്രിലില്‍ തുടര്‍ച്ചയായ 35 ദിവസത്തെ ഷെഡ്യൂളില്‍ രജനീകാന്ത് തന്‍റെ ഭാഗം പൂര്‍ത്തിയാക്കിയിരുന്നു. സിരുത്തൈ ശിവ തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ നയന്‍താര, കീര്‍ത്തി സുരേഷ്, ഖുഷ്ബൂ, പ്രകാശ് രാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'