ഫയല്‍ ചിത്രം 
Entertainment

ഒരേയൊരു സൂപ്പർസ്റ്റാർ, ഹാപ്പി ബർത്ത്ഡേ തലൈവാ; രജനീകാന്തിന് ആശംസയുമായി ധനുഷ്

ട്വിറ്ററിലൂടെയാണ് താരം തന്റെ തലൈവന് ആശംസ കുറിച്ചത്

സമകാലിക മലയാളം ഡെസ്ക്

71ാം പിറന്നാൾ ആഘോഷിക്കുന്ന തമിഴ് സൂപ്പർതാരം രജനീകാന്തിന് ആശംസകളുമായി നടനും മരുമകനുമായി ധനുഷ്. ട്വിറ്ററിലൂടെയാണ് താരം തന്റെ തലൈവന് ആശംസ കുറിച്ചത്. 'ഹാപ്പി ബര്‍ത്ത്‌ഡേ മൈ തലൈവാ.. ഒരേയൊരു സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് സാര്‍... ലവ് യൂ സോ മച്ച്'- ധനുഷ് കുറിച്ചു.

രജനീകാന്തിന്റെ മകൾ സൗന്ദര്യയുടെ ഭർത്താവാണ് ധനുഷ്. അടുത്തിടെയാണ് രജനീകാന്തും ധനുഷും 67ാം ദേശിയപുരസ്കാരം ഏറ്റവാങ്ങിയത്. ദാദാ സാഹെബ് ഫാൽക്കെ അവാർഡ് രജനീകാന്ത് വാങ്ങിയപ്പോൾ മികച്ച നടനുള്ള പുരസ്കാരമാണ് ധനുഷ് നേടിയത്. തന്റെ തലൈവർക്കൊപ്പം പുരസ്കാരം നേടാനായതിന്റെ സന്തോഷം പങ്കുവച്ച് ധനുഷ് കുറിപ്പും പങ്കുവച്ചിരുന്നു. 

ആശംസയുമായി മമ്മൂട്ടി

നടൻ മമ്മൂട്ടി ഉൾപ്പടെ നിരവധി പേരാണ് പിറന്നാൾ ആശംസകൾ നേർന്നത്. "സന്തോഷകരമായ ഒരു പിറന്നാള്‍ ആശംസിക്കുന്നു, പ്രിയ രജനീകാന്ത്. ആരോഗ്യത്തോടെയിരിക്കുക. എപ്പോഴത്തെയുംപോലെ അനുഗ്രഹീതനായി തുടരുക" എന്നാണ് മമ്മൂട്ടി കുറിച്ചത്. ദളപതി സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ളതായിരുന്നു ചിത്രം. കാര്‍ത്തിക് സുബ്ബരാജ്, ഡി ഇമ്മന്‍, സാക്ഷി അഗര്‍വാള്‍, ഹന്‍സിക, കലൈപ്പുലി എസ് താണു, പ്രേംജി അമരന്‍, ശിവകാര്‍ത്തികേയന്‍, വിഷ്‍ണു വിശാല്‍, സീനു രാമസാമി തുടങ്ങി നിരവധി പേര്‍ പ്രിയ സഹപ്രവര്‍ത്തകന് ആശംസകളുമായി എത്തിയിട്ടുണ്ട്. ആരാധകരും തങ്ങളുടെ പ്രിയതാരത്തിന്റെ പിറന്നാൾ ആഘോഷമാക്കുകയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

കെ സുധാകരാ... നേതാവേ...; കണ്ണൂരില്‍ സണ്ണി ജോസഫിനെതിരെ പന്തംകൊളുത്തി പ്രകടനം, തെരുവിലിറങ്ങി പ്രവര്‍ത്തകര്‍

'ജയിക്കാനാണ് മത്സരിക്കുന്നത്, കോണ്‍ഗ്രസ് ഒന്നും പറയുന്നില്ല, കുറച്ചു ദിവസം കൂടി കാത്തിരിക്കണം'

ഗൾഫ് രാജ്യങ്ങളിലെ റദ്ദാക്കിയ പത്താം ക്ലാസ് പരീക്ഷകൾക്ക് പ്രത്യേക മൂല്യനിർണ്ണയ പദ്ധതി പ്രഖ്യാപിച്ച് സിബിഎസ്ഇ, പുതിയ രീതി അറിയാം

ഗ്യാസ് ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ബാങ്ക് വിവരങ്ങളടക്കം ചോര്‍ത്തും, പൊലീസ് മുന്നറിയിപ്പ്

SCROLL FOR NEXT