ഫോട്ടോ: ട്വിറ്റർ 
Entertainment

വീര്‍ രജനീകാന്ത്, സൂപ്പര്‍താരം വീണ്ടും മുത്തച്ഛനായി; സൗന്ദര്യയ്ക്ക് ആണ്‍കുഞ്ഞ്

സോഷ്യല്‍ മീഡിയയിലൂടെ സൗന്ദര്യ തന്നെയാണ് സന്തോഷവാര്‍ത്ത അറിയിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

സൂപ്പര്‍താരം രജനീകാന്തിന്റെ ഇളയ മകള്‍ സൗന്ദര്യയ്ക്കും ഭര്‍ത്താവ് വിശാകന്‍ വണങ്കമുടിക്കും കുഞ്ഞു പിറന്നു. ആണ്‍ കുഞ്ഞാണ് പിറന്നത്. സോഷ്യല്‍ മീഡിയയിലൂടെ സൗന്ദര്യ തന്നെയാണ് സന്തോഷവാര്‍ത്ത അറിയിച്ചത്. 

ദൈവകൃപയിലും മാതാപിതാക്കളുടെ അനുഗ്രഹത്തിലും വിശാഖനും വേദും ഞാനും വേദിന്റെ കുഞ്ഞനുജനെ സ്വാഗതം ചെയ്തു. എന്ന കുറിപ്പിലാണ് സന്തോഷം പങ്കുവച്ചു. കുഞ്ഞിന്റെ കയ്യിന്റേയും ഗര്‍ഭകാലത്തെ ചിത്രങ്ങളും സൗന്ദര്യ പങ്കുവച്ചിട്ടുണ്ട്. ഇന്നലെയാണ് കുഞ്ഞ് ജനിച്ചത്. വീര്‍ രജനീകാന്ത് വണങ്കമുടി എന്നാണ് കുഞ്ഞിന് പേരിട്ടതെന്നും സൗന്ദര്യ അറിയിച്ചു. സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് ദമ്പതികള്‍ക്ക് ആശംസകള്‍ അറിയിച്ചുകൊണ്ട് കമന്റ് ചെയ്യുന്നത്. 

2019ലാണ് സൗന്ദര്യയും വിശാഖനും വിവാഹിതരാവുന്നത്. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു. സൗന്ദര്യയുടേയും വിശാഖന്റേയും ആദ്യത്തെ കുഞ്ഞാണ് വീര്‍. വ്യവസായി അശ്വിനെയാണ് സൗന്ദര്യ ആദ്യം വിവാഹം കഴിച്ചത്. ഈ ബന്ധത്തിലെ കുട്ടിയാണ് മൂത്തമകന്‍ വേദ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഇനി കാത്തിരിക്കണ്ട! യഷിന്റെ 'ടോക്സിക്' ട്രെയ്‌ലർ വരുന്നു; തീയതി പുറത്ത്

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി