Rajisha Vijayan, Anjusha Vijayan ഇൻസ്റ്റ​ഗ്രാം
Entertainment

'കണ്ണടച്ച് തുറക്കുന്ന വേ​ഗത്തിൽ എന്റെ കുട്ടി വധുവായി, നീ എപ്പോഴും...'; അനിയത്തിയുടെ വിവാഹം ആഘോഷമാക്കി രജിഷ

മലയാളത്തിൽ 'മസ്തിഷ്ക മരണം' ആണ് രജിഷയുടേതായി അവസാനമെത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

കഴിഞ്ഞ ദിവസമായിരുന്നു നടി രജിഷയുടെ സഹോദരി അഞ്ജുഷയുടെ വിവാഹം. അനിയത്തിക്ക് വിവാഹാശംസകൾ നേർന്ന് രജിഷ പങ്കുവച്ചിരിക്കുന്ന വാക്കുകളാണിപ്പോൾ ശ്രദ്ധേയമാകുന്നത്. ‘‘കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് എന്റെ ഈ കുഞ്ഞു കുട്ടി ഒരു വധുവായി മാറിയത്. നീ എപ്പോഴും എന്റെ ഡോളാണ്!’’- എന്നാണ് രജിഷ കുറിച്ചിരിക്കുന്നത്.

വിവാഹചിത്രങ്ങൾക്കൊപ്പമായിരുന്നു രജിഷയുടെ ഹൃദ്യമായ കുറിപ്പ്. താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് അഞ്ജുഷയ്ക്ക് ആശംസകളുമായി രംഗത്തെത്തുന്നത്. അച്യുതൻ സുരേഷ് ആണ് അഞ്ജുഷയുടെ വരൻ. കോഴിക്കോട് സ്വദേശികളായ രജിഷയും അഞ്ജുഷയും വിജയൻ- ഷീല ദമ്പതികളുടെ മക്കളാണ്.

'അനുരാഗ കരിക്കിൻ വെള്ളം' എന്ന ചിത്രത്തിലൂടെയായിരുന്നു രജിഷയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷാ ചിത്രങ്ങളിലും തിളങ്ങാൻ രജിഷയ്ക്ക് കഴിഞ്ഞു. 'കർണൻ' എന്ന തമിഴ് ചിത്രം തെന്നിന്ത്യൻ പ്രേക്ഷകർക്കിടയിൽ രജിഷയ്ക്ക് വലിയ സ്വീകാര്യത നൽകി.

ശരത് മന്ദവന സംവിധാനം ചെയ്ത 'രാമറാവു ഓൺ ഡ്യൂട്ടി' എന്ന ചിത്രത്തിലൂടെയാണ് രജിഷ തെലുങ്ക് പ്രേക്ഷകർക്ക് സുപരിചിതയായത്. മാരി സെൽവരാജ് സംവിധാനം ചെയ്ത 'ബൈസൺ' ആണ് രജിഷയുടേതായി ഒടുവിലെത്തിയ തമിഴ് ചിത്രം. മലയാളത്തിൽ 'മസ്തിഷ്ക മരണം' ആണ് രജിഷയുടേതായി അവസാനമെത്തിയത്.

Cinema News: Rajisha Vijayan share a cute note on her sister wedding.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേപ്പാൾ പ്രളയം: മരണം 570 കവിഞ്ഞു, കാണാമറയത്ത് ഇനിയും 320 ഇന്ത്യക്കാർ, 8 മലയാളികളെപ്പറ്റിയും വിവരമില്ല

Today's Rashi Phalam August 29 |മക്കളുടെ നേട്ടം സന്തോഷം നൽകും,സുഹൃത്തുക്കളുമായി ഉല്ലാസ യാത്ര നടത്തും

കർണാടക മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു; 'ദലിതനായതിനാൽ മനുവാദികൾ വേട്ടയാടുന്നു'

UGC-NET 2026: ഫൈനൽ ആൻസർ കീ പുറത്ത്, 84 വിഷയങ്ങളിലെ ഉത്തരങ്ങൾ എങ്ങനെ പരിശോധിക്കാം?

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ് മോശമായി പെരുമാറിയ സംഭവം: കേസെടുത്ത് പൊലീസ്; കോണ്‍ഗ്രസ് നേതാവ് പ്രതി