രജീഷ വിജയൻ/ ഇൻസ്റ്റ​ഗ്രാം 
Entertainment

മുല്ലപ്പൂ ചൂടി, സെറ്റും മുണ്ടും ഉടുത്ത് രജീഷ വിജയൻ, ചിത്രങ്ങൾ

ചുവന്ന കരയുള്ള സെറ്റുസാരിയുടുത്ത് തലയിൽ മുല്ലപ്പൂ ചൂടി സ്വർണാഭാരണങ്ങൾ ധരിച്ചു നിൽക്കുന്നതാണ് ചിത്രങ്ങൾ

Author : സമകാലിക മലയാളം ഡെസ്ക്

ദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടിയ്ക്കുള്ള പുരസ്കാരം നേടിയ താരമാണ് രജീഷ വിജയൻ. തുടർന്നുവന്ന താരത്തിന്റെ ചിത്രങ്ങളെല്ലാം മികച്ച വിജയം നേടിയിരുന്നു. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെക്കാറുണ്ട്. ഇപ്പോൾ വൈറലാവുന്നത് രജീഷയുടെ പുതിയ ചിത്രങ്ങളാണ്. സെറ്റും മുണ്ടും ധരിച്ച് നാടൻ ലുക്കിലാണ് താരം എത്തുന്നത്. 

ചുവന്ന കരയുള്ള സെറ്റുസാരിയുടുത്ത് തലയിൽ മുല്ലപ്പൂ ചൂടി സ്വർണാഭാരണങ്ങൾ ധരിച്ചു നിൽക്കുന്നതാണ് ചിത്രങ്ങൾ. അമ്മയുടേയും അമ്മൂമ്മയുടേയും പഴയ ചിത്രങ്ങൾ കാണുമ്പോൾ അവരുടെ കാലത്ത് ജീവിക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ചിന്തിച്ചിരുന്നു എന്ന അടിക്കുറിപ്പിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

നിധിൻ നാരായണാണ് ചിത്രം പകർത്തിയത്. ഫെമി ആന്റണിയുടേതാണ് മേക്കപ്പ്. നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങളെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന