Rakhi Sawant, Vijay and Trisha 
Entertainment

'വിജയ്‌യും തൃഷയും കല്യാണം കഴിക്കണം, മെഹന്തിയ്ക്ക് ഞാനെത്തും': രാഖി സാവന്ത്

തൃഷയെ തുടക്കകാലം മുതലേ എനിക്ക് അറിയാം

Author : സമകാലിക മലയാളം ഡെസ്ക്

വിജയ്‌യും തൃഷയും കല്യാണം കഴിക്കണമെന്ന് നടി രാഖി സാവന്ത്. വിജയ് യും തൃഷയും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് രാഖിയുടെ പ്രതികരണം. ടിവികെയുടെ വിജയത്തില്‍ തൃഷയ്ക്ക് ആശംസകളുമായി സിനിമാ ലോകത്തു നിന്നും നിരവധി പേരെത്തുകയും ചെയ്തിരുന്നു. ഇതിനിടെയാണ് രാഖിയുടെ പ്രതികരണം.

''വിജയ്‌യും തൃഷയും കല്യാണം കഴിക്കണം എന്നാണ് എനിക്ക് തോന്നുന്നത്. ഞങ്ങള്‍ മെഹന്തിയില്‍ പങ്കെടുക്കാനെത്തും. തൃഷയെ തുടക്കകാലം മുതലേ എനിക്ക് അറിയാം. ഞങ്ങള്‍ രണ്ടു പേരും അന്ന് ഇന്‍ഡസ്ട്രിയില്‍ കഷ്ടപ്പെടുകയായിരുന്നു. ആദ്യം അവള്‍ ബോളിവുഡിലായിരുന്നു. പിന്നീട് സൗത്ത് ഇന്‍ഡസ്ട്രിയിലേക്ക് മാറി. അവളെ എനിക്ക് കുട്ടിക്കാലം മുതലേ അറിയാം'' രാഖി സാവന്ത് പറയുന്നു.

''വ്യക്തിപരമായി എനിക്ക് അദ്ദേഹത്തെ ഒരുപാടിഷ്ടമാണ്. നല്ല സ്വഭാവമാണ്. അദ്ദേഹത്തിനൊപ്പം ഒരു പാട്ട് ചെയ്യുകയെന്നത് എന്റെ സ്വപ്‌നമായിരുന്നു. പക്ഷെ അവസരം കിട്ടിയില്ല. ഇപ്പോള്‍ തോന്നുന്നത് അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ ചേര്‍ന്നാലോ എന്നാണ്'' എന്നാണ് രാഖി സാവന്ത് വിജയ് യെക്കുറിച്ച് പറയുന്നത്.

വിജയ്-തൃഷ പ്രണയം ഏറെകാലമായി തമിഴ് സിനിമാ ലോകത്തെ ശക്തമായ അഭ്യൂഹമാണ്. ഈയ്യടുത്ത് വിജയ് വിവാഹമോചിതനായിരുന്നു. ഒരു നടിയുമായുളള ബന്ധമായിരുന്നു ഭാര്യ സംഗീതയെ വിവാഹ മോചനമെന്ന തീരുമാനത്തിലേക്ക് എത്തിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ നടി തൃഷയാണെന്നാണ് അഭ്യൂഹങ്ങള്‍ പറയുന്നത്. കഴിഞ്ഞ ദിവസം, ടിവികെയുടെ വിജയത്തിന് പിന്നാലെ തൃഷ അഭിനന്ദിക്കാനായി നടന്റെ വീട്ടിലെത്തിയിരുന്നു.

Rakhi Sawant asks Vijay and Trisha to get married. Says she will attend their mehandi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കലാപ ആഹ്വാനമുൾപ്പെടെ 4 കുറ്റങ്ങൾ; അറസ്റ്റ് രേഖപ്പെടുത്തി, ടിജി മോഹൻദാസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

ടിജി മോഹൻദാസ് അറസ്റ്റിൽ, പേരുമാറ്റ ബിൽ ഇന്ന് പാർലമെന്റിൽ, അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തും; ഇന്നത്തെ അഞ്ചു പ്രധാന വാർ‌ത്തകൾ

​ഗ്രൗണ്ടിൽ ഫുട്ബോൾ പോരാട്ടം; അടിച്ച പന്ത് വീണത് ഹൈവേയിൽ; കാറുകൾ കൂട്ടിയിടിച്ച് അപകടം!

കേരളം: പേരുമാറ്റ ബില്‍ ഇന്ന് പാര്‍ലമെന്റില്‍

​ഗൂഡല്ലൂരിൽ തോട്ടം തൊഴിലാളിയെ കടുവ കൊന്നുതിന്നു