ദിൽ രാജുവും റാം ചരണും ഫെയ്സ്ബുക്ക്
Entertainment

​ഗെയിം ചെയ്ഞ്ചറിന്റെ വൻ പരാജയം; നിർമാതാവിന്റെ അടുത്ത ചിത്രത്തിൽ പ്രതിഫലം വെട്ടിക്കുറച്ച് റാം ചരൺ

450 കോടി മുതൽമുടക്കിലെത്തിയ ചിത്രം കനത്ത നഷ്ടമാണ് നിർമാതാവിന് ഉണ്ടാക്കിയതും.

Author : സമകാലിക മലയാളം ഡെസ്ക്

റാം ചരൺ നായകനായെത്തിയ പുതിയ ചിത്രമാണ് ​ഗെയിം ചെയ്‍ഞ്ചർ. ശങ്കർ സംവിധാനം ചെയ്ത ചിത്രം നിർമിച്ചത് ദിൽ രാജു ആയിരുന്നു. വൻ ബജറ്റിലൊരുക്കിയ ചിത്രം തിയറ്ററുകളിൽ പരാജയപ്പെടുകയും ചെയ്തു. ജനുവരി 10 ന് തിയറ്ററുകളിലെത്തിയ ചിത്രം ഇതുവരെ 127 കോടി രൂപയിൽ കൂടുതൽ നേടിയിട്ടില്ല. 450 കോടി മുതൽമുടക്കിലെത്തിയ ചിത്രം കനത്ത നഷ്ടമാണ് നിർമാതാവിന് ഉണ്ടാക്കിയതും.

ചിത്രം അടുത്തയാഴ്ചയോടെ തിയറ്ററുകൾ വിടുമെന്നും ഇതിലൂടെ നിർമാതാവിനുണ്ടാകുന്ന നഷ്ടം 200 കോടിയോളമാണെന്നുമാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം ​ഗെയിം ചെയ്ഞ്ചർ ഉണ്ടാക്കിയ നഷ്ടം നികത്താൻ ദിൽ രാജുവിനു വേണ്ടി റാം ചരൺ ഒരു ചിത്രം ഉടൻ ചെയ്യുമെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.

ഈ ചിത്രത്തിനായി താരം പ്രതിഫലം കുറയ്ക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. നിലവിൽ ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് റാം ചരൺ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. സ്പോർട്സ് ഡ്രാമയായൊരുങ്ങുന്ന ചിത്രത്തിൽ ജാൻവി കപൂറാണ് നായിക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഗ്രേറ്റ് നിക്കോബാർ' പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

വരാന്തയില്‍ പോലും കോണ്‍ഗ്രസ് കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍ പ്രമേയം

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

വ്യാപക ക്രമക്കേട്; ബംഗാളിലെ ഫാൽത മണ്ഡലത്തിൽ ഈ മാസം 21ന് റീ പോളിങ്

SCROLL FOR NEXT