രാം ചരണിന്റേയും ഉപാസനയുടേയും മകള്‍ ക്ലിന്‍ കാരയുടെ ഒന്നാം പിറന്നാളാണ് ഇന്ന് 
Entertainment

ക്ലിന്‍ കാരയെ നെഞ്ചോടു ചേര്‍ത്ത് റാം ചരണ്‍ ഓപ്പറേഷന്‍ തിയറ്ററിന് പുറത്തേക്ക്; ഒന്നാം പിറന്നാളില്‍ ജനന വിഡിയോ പുറത്ത്

രാം ചരണിന്റേയും ഉപാസനയുടേയും മകള്‍ ക്ലിന്‍ കാരയുടെ ഒന്നാം പിറന്നാളാണ് ഇന്ന്

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യന്‍ താരദമ്പതികളായ രാം ചരണിന്റേയും ഉപാസനയുടേയും മകള്‍ ക്ലിന്‍ കാരയുടെ ഒന്നാം പിറന്നാളാണ് ഇന്ന്. ഇപ്പോള്‍ ശ്രദ്ധ നേടുന്നത് മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഉപാസന പങ്കുവച്ച വിഡിയോ ആണ്. ക്ലിന്‍ കാരയുടെ ജനന വിഡിയോ ആണ് പുറത്തുവിട്ടത്.

എന്റെ പ്രിയപ്പെട്ട ക്ലിന്‍ കാര കോണ്ടിലേലയ്ക്ക് സന്തോഷകരമായ പിറന്നാള്‍ ആശംസകള്‍. നീ ഞങ്ങളെ പൂര്‍ണയാക്കി. ഞങ്ങളുടെ ജീവിതത്തില്‍ സന്തോഷം നിറച്ചതിന് നന്ദി.- എന്ന അടിക്കുറിപ്പിലാണ് വിഡിയോ. താന്‍ ഈ വിഡിയോ ഒരുപാട് തവണ കണ്ടെന്നും ഉപാസന കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവത്തിനായി ഉപാസനയെ ഓപ്പറേഷന്‍ തിയറ്ററില്‍ കൊണ്ടുപോകുന്നതു മുതലുള്ള കാര്യങ്ങള്‍ വിഡിയോയിലുണ്ട്. ക്ലിന്‍ കാരയെ കയ്യിലെടുത്ത് വരുന്ന റാം ചരണിനെ കുടുംബം ഒന്നടങ്കം സന്തോഷത്തോടെ വരവേല്‍ക്കുകയാണ്. മനോഹരമായ വിഡിയോയ്ക്ക് താഴെ നിരവധി പേരാണ് ക്ലിന്‍ കാരയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് കമന്റുകള്‍ ചെയ്യുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT