ആരാധ്യ ദേവിയും ആർജിവിയും  ഇൻസ്റ്റ​ഗ്രാം
Entertainment

കേക്ക് മുറിച്ചും പടക്കം പൊട്ടിച്ചും പിറന്നാള്‍ ആഘോഷം; ആരാധ്യയെ ഞെട്ടിച്ച് രാം ഗോപാല്‍ വര്‍മ- വിഡിയോ

സോഷ്യൽ മീഡിയയിലൂടെ ആരാധ്യ പിറന്നാൾ ആഘോഷത്തിന്റെ വിഡിയോ പങ്കുവച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ലയാളി മോഡലും നടിയുമായ ആരാധ്യ ദേവിയുടെ പിറന്നാൾ ആഘോഷമാക്കി സംവിധായകൻ രാം ഗോപാൽ വർമ. സോഷ്യൽ മീഡിയയിലൂടെ ആരാധ്യ പിറന്നാൾ ആഘോഷത്തിന്റെ വിഡിയോ പങ്കുവച്ചത്. കേക്ക് മുറിച്ചും പടക്കം പൊട്ടിച്ചും ഡാൻസ് കളിച്ചുമെല്ലാം ആർജിവി ആരാധ്യയുടെ പിറന്നാൾ ആഘോഷമാക്കുകയായിരുന്നു.

രാം ഗോപാൽ വർമയുടെ ഹൈദരാബാദുള്ള ഓഫിസിൽ വച്ചായിരുന്നു ആഘോഷം. ‘എന്റെ ഇത്തവണത്തെ പിറന്നാൾ മറക്കാൻ പറ്റാത്തതാക്കി മാറ്റിയതിന് റാമിന് നന്ദി.’- എന്ന അടിക്കുറിപ്പിലാണ് ആരാധ്യ വിഡിയോ പോസ്റ്റ് ചെയ്തത്. രാം ഗോപാൽ വർമയുടെ പുതിയ ചിത്രം സാരിയിലെ നായികയാണ് ആരാധ്യ. ചിത്രത്തിലെ നായകനും അണിയറ പ്രവർത്തകരുമെല്ലാം പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ശ്രീലക്ഷ്മി എന്നാണ് ആരാധ്യ ദേവിയുടെ യഥാർത്ഥ പേര്. സാരിയിലുള്ള ആരാധ്യയുടെ ഇൻസ്റ്റ​ഗ്രാം റീൽ കണ്ടതിനു പിന്നാലെയാണ് സാരി എന്ന പേരിൽ സിനിമയെടുക്കാൻ രാം ​ഗോപാൽ വർമ തീരുമാനിക്കുന്നത്. രവി വർമ നിർമിച്ച് ഗിരി കൃഷ്ണ കമൽ സംവിധാനം ചെയ്യുന്ന ചിത്രം സാരി ചുറ്റിയ യുവതിയോട് ഒരു യുവാവിന് തോന്നുന്ന അടങ്ങാത്ത അഭിനിവേശം പിന്നീട് അപകടകരമായി മാറുന്നതിന്റെ കഥയാണ് പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ നടപടി: സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാർട്ടി ശാസന

സിപിഎമ്മിൽ സമഗ്ര അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 537 lottery result

ICAR-CMFRI: യങ് പ്രൊഫഷണൽ തസ്തിക, മറൈൻ സയൻസ് ബിരുദക്കാർക്ക് അവസരം !

സംസ്ഥാന സെക്രട്ടറിയെ ശാസിച്ചോ? പറയേണ്ടതേ പറയൂ എന്ന് എംവി ഗോവിന്ദന്‍