Geethu Mohandas, Ram Gopal Varma 
Entertainment

'ആണുങ്ങള്‍ക്കില്ല, ഇത്ര ചങ്കൂറ്റം, ഇതു ഗീതു എടുത്തതെന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല'; കയ്യടിച്ച് രാം ഗോപാല്‍ വര്‍മ

'എനിക്കിപ്പോഴും വിശ്വസിക്കാനാകുന്നില്ല'

സമകാലിക മലയാളം ഡെസ്ക്

ഗീതു മോഹന്‍ദാസിന്റെ ടോക്‌സിക്കിന് കയ്യടിച്ച് രാം ഗോപാല്‍ വര്‍മ. യാഷ് നായകനായ ചിത്രത്തിന്റെ ടീസര്‍ പുറത്ത് വന്നതിന് പിന്നാലെയാണ് രാം ഗോപാല്‍ വര്‍മയുടെ പ്രതികരണം. സ്ത്രീശാക്തീകരണത്തിന്റെ ഏറ്റവും വലിയ പ്രതീകം എന്നാണ് രാം ഗോപാല്‍ വര്‍മ ഗീതുവിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇത്രയും ചങ്കൂറ്റം ഒരു പുരുഷ സംവിധായകന്‍ പോലും കാണിച്ചിട്ടില്ലെന്നും രാം ഗോപാല്‍ വര്‍മ പറയുന്നു.

''യഷ് അഭിനയിക്കുന്ന ടോക്‌സിക്കിന്റെ ട്രെയ്‌ലര്‍ കണ്ട ശേഷം, സ്ത്രീശാക്തീകരണത്തിന്റെ ഏറ്റവും വലിയ പ്രതീകമാണ് ഗീതു മോഹന്‍ദാസ് എന്നതില്‍ എനിക്കൊരു സംശയവുമില്ല. ഈ സ്ത്രീയുമായി താരതമ്യം ചെയ്യാനുള്ള ചങ്കൂറ്റം ഒരു പുരുഷ സംവിധായകര്‍ക്കുമില്ല. അവര്‍ ഇങ്ങനൊന്ന് ചിത്രീകരിച്ചുവെന്ന് എനിക്കിപ്പോഴും വിശ്വസിക്കാനാകുന്നില്ല'' എന്നായിരുന്നു രാം ഗോപാല്‍ വര്‍മയുടെ ട്വീറ്റ്.

സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ് ടോക്‌സിക്കിലെ യഷിന്റെ ഇന്‍ട്രോ വിഡിയോ. റായ എന്നാണ് ചിത്രത്തിലെ യഷിന്റെ കഥാപാത്രത്തിന്റെ പേര്. വയലന്‍സും ബോള്‍ഡ് സീനുകളുമൊക്കെയുള്ള വിഡിയോ സോഷ്യല്‍ മീഡിയയെ രണ്ട് തട്ടിലാക്കിയിരിക്കുകയാണ്. ഗീതുവിന്റെ മേക്കിങിന് ചിലര്‍ കയ്യടിക്കുമ്പോള്‍ മറ്റ് ചിലര്‍ ഗീതുവിന്റെ രാഷ്ട്രീയനിലപാടിനെ ചോദ്യ മുനയില്‍ നിര്‍ത്തുകയാണ്.

ഗീതുവില്‍ നിന്നും ഇതുപോലൊരു സീന്‍ പ്രതീക്ഷിച്ചില്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. വിഡിയോയിലെ ബോള്‍ഡ് രംഗമാണ് സോഷ്യല്‍ മീഡിയ ചൊടിപ്പിച്ചിരിക്കുന്നത്. കസബ സിനിമയെക്കുറിച്ച് ഗീതു മോഹന്‍ദാസും പാര്‍വതി തിരുവോത്തുമടക്കമുള്ള ഡബ്ല്യുസിസി അംഗങ്ങള്‍ നടത്തിയ വിമര്‍ശനങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് സോഷ്യല്‍ മീഡിയ ഗീതുവിനെതിരെ തിരിഞ്ഞിരിക്കുന്നത്.

Ram Gopal Varma Praises Geethu Mohandas for Toxic. Says no male director has her guts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തന്ത്രി ആചാര ലംഘനത്തിന് കൂട്ടുനിന്നു'; കണ്ഠരര് രാജീവര് റിമാൻഡില്‍, കട്ടിളപ്പാളി കേസില്‍ 13-ാം പ്രതി

'അറിഞ്ഞുകൊണ്ട് അയ്യപ്പന് ഒരു ദോഷവും ചെയ്യില്ല'; തന്ത്രിയെ പിന്തുണച്ച് ആര്‍ ശ്രീലേഖ, ചര്‍ച്ചയായതിന് പിന്നാലെ പോസ്റ്റ് പിന്‍വലിച്ചു

ഗുരുവായൂര്‍ ദേവസ്വം നിയമനം: ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ അധികാരം റദ്ദ് ചെയ്ത് ഹൈക്കോടതി

ഹിമാചല്‍ പ്രദേശില്‍ ബസ് കൊക്കയിലേക്ക് പതിച്ച് അപകടം, 9 മരണം; നിരവധി പേര്‍ക്ക് പരിക്ക്

ശമ്പളവും മറ്റ് അനുകൂല്യങ്ങളും ഖജനാവിലേക്ക് തിരിച്ചടച്ചു, 'ഇടതു നിരീക്ഷകന്‍ ' പദവി രാജിവെച്ചു; പരിഹാസ പോസ്റ്റുമായി ഹസ്‌കര്‍

SCROLL FOR NEXT