റാം കപൂര്‍ 
Entertainment

'എനിക്കിപ്പോള്‍ 12 മണിക്കൂര്‍ നിര്‍ത്താതെ നടക്കാനാവും'; 18 മാസത്തില്‍ 55 കിലോ ഭാരം കുറച്ച് റാം കപൂര്‍

സര്‍ജറിയൊന്നും നടത്താതെ കഠിനമായ വര്‍ക്കൗട്ടിലൂടെയാണ് ഭാരം കുറച്ചതെന്ന് റാം കപൂര്‍ വ്യക്തമാക്കി

Author : സമകാലിക മലയാളം ഡെസ്ക്

18 മാസത്തില്‍ 55 കിലോ കുറച്ച് ആരാധകരെ ഒന്നാകെ അമ്പരപ്പിച്ചിരിക്കുകയാണ് നടന്‍ റാം കപൂര്‍. 50 വയസ് പിന്നിട്ടതിനു പിന്നാലെ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കാന്‍ തുടങ്ങിയതോടെയാണ് താരം ഭാരം കുറയ്ക്കാനുള്ള തീരുമാനമെടുത്തത്. സര്‍ജറിയൊന്നും നടത്താതെ കഠിനമായ വര്‍ക്കൗട്ടിലൂടെയാണ് ഭാരം കുറച്ചതെന്ന് റാം കപൂര്‍ വ്യക്തമാക്കി.

ഞാന്‍ വീണ്ടും 25 വയസില്‍ എത്തിയതുപോലെയാണ് എനിക്ക് തോന്നുന്നത്. മാനസികമായും ശാരീരികമായും വൈകാരീകമായുമെല്ലാം.എനിക്ക് ഇപ്പോള്‍ നിര്‍ത്താതെ 12 മണിക്കൂര്‍ നടക്കാനാകും. ഞാന്‍ എങ്ങനെയായിരുന്നോ അതിന്റെ നേര്‍വിപരീതമാണ് ഇപ്പോള്‍. ഞാന്‍ എന്നില്‍ അസന്തുഷ്ടനായിരുന്നു. എന്നോടു തന്നെ ദേഷ്യവും നിരാശയും എനിക്കുണ്ടായിരുന്നു. 20 സ്‌റ്റെപ്പ് നടന്നാല്‍ ശ്വാസം കിട്ടാത്തതുപോലെ തോന്നുമായിരുന്നു. ഞാന്‍ പ്രമേഹരോഗിയായി, കാലിന് പരിക്കുപറ്റിയപ്പോള്‍ എഴുന്നേല്‍ക്കാന്‍ പോലും കഷ്ടപ്പെട്ടു. ഇനി ഇങ്ങനെ പോകാന്‍ പറ്റില്ലെന്ന് തോന്നുന്നത് അപ്പോഴാണ്.- റാം പറഞ്ഞു.

കഴിഞ്ഞ ആറു മാസത്തില്‍ ഒരുപാട് കഷ്ടപ്പെട്ടെന്നും 55 കിലോ കുറച്ച് ശരീരഭാരം 85 കിലോയിലേക്ക് എത്തിച്ചെന്നുമാണ് റാം പറഞ്ഞത്. വിശ്വസിച്ചാലും ഇല്ലെങ്കിലും ഞാന്‍ ഭാരം കുറച്ചത് പഴയ രീതിയിലാണ്. എന്റെ ചിന്തയേയും ജീവിതരീതിയേയും മാറ്റി. ശസ്ത്രക്രിയ ചെയ്തല്ല ഭാരം കുറച്ചത്. വൈദ്യശാസ്ത്രത്തിന്റെ സഹായത്തില്‍ ഭാരം കുറയ്ക്കാന്‍ പറ്റുന്നവരുണ്ടെങ്കില്‍ അത് തെറ്റല്ല.- റാം കപൂര്‍ പറഞ്ഞു. ശരീരഭാരം കാരണം തനിക്ക് അവസരങ്ങള്‍ കുറഞ്ഞിട്ടില്ല എന്നാണ് താരം പറയുന്നു. 145 കിലോ ഭാരമുണ്ടായിരുന്നപ്പോഴാണ് താന്‍ നീയത്തിലും ജൂബിലിയിലും അഭിനയിച്ചത്. ഇനി തന്നെ കൂടുതല്‍ ചെറുപ്പമുള്ള വേഷത്തില്‍ കാണാനാവുമെന്നും റാം കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala Budget 2026 Live: കിഫ്ബിക്ക് വിദഗ്ധ സമിതി, എന്‍പിഎസ് പരിഷ്‌കരിക്കും; വമ്പന്‍ പ്രഖ്യാപനങ്ങളില്ലാതെ സംസ്ഥാന ബജറ്റ്

'കിമോതെറാപ്പി നേരത്തേയുള്ള ആർത്തവവിരാമത്തിലേക്ക് നയിച്ചു, കാൻസർ ആണെന്ന് പുറത്തുപറയരുതെന്ന് ഒരുപാട് പേർ ഉപദേശിച്ചു'; ലിസ റേ

നിർബന്ധിച്ച് കടന്നുപിടിച്ചു, ഒരു കിലോമീറ്റർ വലിച്ചിഴച്ചു; അങ്കണവാടി ജീവനക്കാരി മേനകയെ കൊന്നത് തോട്ടിൽ മുക്കിയെന്ന് പ്രതി വിനോദിന്റെ മൊഴി

ആഗോള വിപണികളില്‍ കേരളീയ ഉല്‍പ്പന്നങ്ങള്‍ക്ക് ഇനി സ്വന്തം മേല്‍വിലാസം; 'ബ്രാന്‍ഡ് കേരളം' പ്രഖ്യാപിച്ച് ബജറ്റ്

പഠനത്തിനും ജോലിക്കും വിദേശത്തു പോകേണ്ട; യുവാക്കള്‍ക്കായി നോളജ് വാലി, ജോബ് വാച്ച് ടവര്‍ പദ്ധതികള്‍; ബജറ്റില്‍ പ്രഖ്യാപനം