അരവിന്ദ് ത്രിവേദി 
Entertainment

രാമായണം സീരിയലിലെ രാവണന്‍ ; നടൻ അരവിന്ദ് ത്രിവേദി അന്തരിച്ചു

ഹൃദയാഘാതമാണ് മരണകാരണം

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: രാമായണം സീരിയലിലെ രാവണന്‍ കഥാപാത്രത്തെ അവതരപ്പിച്ച് ശ്രദ്ധേയനായ നടൻ അരവിന്ദ് ത്രിവേദി അന്തരിച്ചു. 82 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന നടൻ ഇന്നലെ രാത്രി 10 മണിയോടെയാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. 

ഹിന്ദി, ഗുജറാത്തി എന്നീ ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച അരവിന്ദ് ത്രിവേദി നാൽപ്പത് വർഷം അഭിനയത്തിൽ സജീവമായിരുന്നു. അഭിനയത്തിനു പുറമെ രാഷ്‌ട്രീയത്തിലും പ്രവർത്തിച്ച  ത്രിവേദി 1991 മുതൽ 1996 വരെ സബർകഥ മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് അംഗമായിരുന്നു

സെൻട്രൽ ബോർഡ് ഫോർ ഫിലിം സർട്ടിഫിക്കേഷന്റെ(സിബിഎഫ്‌സി) മുൻ ചെയർമാനായിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT