'സര്‍ക്കാരിന് മുന്‍വിധിയില്ല, കാലാവധി കഴിഞ്ഞ മരുന്നാണോ നല്‍കിയതെന്ന് സംശയമുണ്ട്'; മരുന്ന് വിവാദത്തിൽ മന്ത്രി കെ മുരളീധരൻ

'വിദഗ്ധരായ ആളുകള്‍ പരിശോധിക്കട്ടെ. അല്ലാതെ മന്ത്രി എംബിബിഎസുകാരനല്ലെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ'
Minister K Muraleedharan
ആരോഗ്യമന്ത്രി കെ മുരളീധരന്‍
Edited By:
Updated on: 
1 min read

തിരുവനന്തപുരം: നിപ മരുന്ന് വിവാദത്തില്‍ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷമേ കൂടുതല്‍ പ്രതികരണം നടത്തൂവെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍. മന്ത്രി എന്ന നിലയില്‍ ചാടിക്കേറി അഭിപ്രായം പറയാനില്ല. ആരോഗ്യവകുപ്പിന് ലഭിച്ച ഫീഡ്ബാക്കിന്റെ അടിസ്ഥാനത്തില്‍ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്തു വെച്ചിട്ടുണ്ട്. അതില്‍ ഇതുവരെ ലഭ്യമായ എല്ലാ വിവരങ്ങളും അടങ്ങിയിട്ടുണ്ട്. മന്ത്രി വ്യക്തമാക്കി.

Minister K Muraleedharan
കേരളപ്പിറവി ദിനത്തില്‍ ഇരുട്ടിലേക്ക്? സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

കാലാവധി കഴിഞ്ഞ മരുന്നാണോ നല്‍കിയതെന്ന് തെളിയിക്കപ്പെട്ടിട്ടില്ല, എന്നാല്‍ സംശയമുണ്ട്. അതിനാലാണ് നിഷ്പക്ഷമായ വിദഗ്ധ സമിതിയെ അന്വേഷണത്തിന് നിയോഗിച്ചത്. ഇതില്‍ സര്‍ക്കാരിന് ഒരു മുന്‍വിധിയുമില്ല. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞവര്‍ക്ക് മരുന്ന് നല്‍കിയിരുന്നു. അത് എങ്ങനെയാണ് ഉപയോഗിച്ചിരുന്നത് എന്നതിനെക്കുറിച്ചാണ് ഇപ്പോള്‍ തര്‍ക്കം. ഇതില്‍ താന്‍ വിവാദത്തിനില്ലെന്നും ആരോഗ്യമന്ത്രി കെ മുരളീധരന്‍ പറഞ്ഞു.

ആരോഗ്യവകുപ്പിന്റെ ഉത്തരവാദപ്പെട്ടവര്‍ നല്‍കിയ റിപ്പോര്‍ട്ടാണ് നിയമസഭയില്‍ വെക്കുക. അല്ലാതെ മന്ത്രി തോന്നിയ നിലയ്ക്ക് അല്ല വെക്കുക. ആരോഗ്യവകുപ്പ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സഭയില്‍ കാര്യങ്ങള്‍ പറഞ്ഞത്. മരുന്ന് എക്‌സ്പയറി ഡേറ്റ് കഴിഞ്ഞതാണോ എന്നതിനെക്കുറിച്ച് സര്‍ക്കാരിന് സംശയമുണ്ട്. അത് അന്വേഷിച്ചിട്ടേ തീരുമാനമെടുക്കൂ. മരുന്നിനെക്കുറിച്ചല്ല, നല്‍കിയത് കാലാവധി കഴിഞ്ഞതാണോ എന്നതിലാണ് സംശയമെന്നും മന്ത്രി കെ മുരളീധരന്‍ പറഞ്ഞു.

മരുന്നിന്റെ ക്വാളിറ്റിയെക്കുറിച്ച് ഒരു തര്‍ക്കവുമില്ല. ഇതേപ്പറ്റിയെല്ലാം വിദഗ്ധരായ ആളുകള്‍ പരിശോധിക്കട്ടെ. അല്ലാതെ മന്ത്രി എംബിബിഎസുകാരനല്ലെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ. വിദഗ്ധ സമിതി റിപ്പോര്‍ട്ട് ലഭിച്ചാലല്ലേ പറയാന്‍ കഴിയൂ. മരുന്നില്‍ മാനുഫാക്ടറിങ്ങ് ഡേറ്റ് ഇല്ലെന്ന് ഇന്നലെ മെഡിക്കല്‍ കോളജ് സൂപ്രണ്ട് സ്ഥിരീകരിച്ചിട്ടുണ്ട്. സാധാരണ മാനുഫാക്ടറിങ്ങ് ഡേറ്റും എക്‌സ്പയറി ഡേറ്റും വേണം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എല്ലായിടത്തും ഏജന്‍സി പണിയായിരുന്നു. അതുകൊണ്ടാണ് കെഎംഎസ്സിഎല്ലിന്റെ തലപ്പത്ത് പോലും ഐഎഎസുകാര്‍ വരാന്‍ താല്‍പ്പര്യം കാണിക്കാത്തതെന്നും കെ മുരളീധരന്‍ പറഞ്ഞു.

Minister K Muraleedharan
എബിൻ പോളിന്റെ അക്കൗണ്ടിലെത്തിയത് 2000 യുഎസ് ഡോളർ, ഇടപാട് ക്രിപ്റ്റോ വഴി; ചിത്രങ്ങൾ 'ബോസ്' എന്ന അക്കൗണ്ടിലേക്ക് അയച്ചു
Minister K Muraleedharan
ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ അട്ടിമറി, ബോധപൂര്‍വം ചോദ്യങ്ങള്‍ ഒഴിവാക്കിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്; PSCയിലെ 10 അംഗങ്ങള്‍ക്ക് ഇന്ന് നോട്ടീസ്
Summary

Minister K. Muraleedharan's response in medicine controversy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

today top five news
k muraleedharan
k muraleedharan
k muraleedharan
X

FOLLOW US

ON GOOGLE DISCOVER