കുഞ്ചാക്കോ ബോബൻ, രമേശ് പിഷാരടി ഇന്‍സ്റ്റഗ്രാം
Entertainment

'ചാക്കോച്ചൻ കമന്റ്‌ ഇട്ടാൽ 'അനിയത്തിപ്രാവ്' ഒന്നുകൂടി കാണും'; ആശംസ വിനയായി, പിഷാരടിക്ക് പണി കൊടുത്ത് ആരാധകർ

കുഞ്ചാക്കോ ബോബനുമായി നിൽക്കുന്ന ഒരു മനോഹരചിത്രം പങ്കുവച്ചായിരുന്നു രമേശ് പിഷാരടിയുടെ ആശംസ

സമകാലിക മലയാളം ഡെസ്ക്

ഫാസിൽ സംവിധാനം ചെയ്ത് ‘അനിയത്തിപ്രാവ്’ റിലീസായിട്ട് 27 വർഷങ്ങൾ പൂർത്തിയാക്കുമ്പോൾ. വ്യത്യസ്തമായ രീതിയിൽ ചാക്കോച്ചന് ആശംസകളുമായി എത്തിയ നടൻ രമേശ് പിഷാരടിക്ക് മുട്ടൻ പണി കൊടുത്ത് ആരാധകർ. 'ഈ ഫോട്ടോയ്ക്ക് ചാക്കോച്ചൻ കമന്റ് ചെയ്‌താൽ ‘അനിയത്തിപ്രാവ്’ ഒന്നുകൂടി കാണും' എന്നാണ് പിഷാരടി സമൂഹമാധ്യമത്തിൽ കുറിച്ചത്. കുഞ്ചാക്കോ ബോബനുമായി നിൽക്കുന്ന ഒരു മനോഹരചിത്രം പങ്കുവച്ചായിരുന്നു രമേശ് പിഷാരടിയുടെ ആശംസ.

പോസ്റ്റിന് താഴെ ‘‘കാണൂ കാണൂ’’ എന്ന് ചാക്കോച്ചനും കമന്റ് ചെയ്തു. എന്നാൽ ആരാധകർ പിഷാരടിയാണ് ചുട്ടിയത്. പിഷാരടി കമന്റ് ചെയ്‌താൽ പിഷാരടിയുടെ സിനിമകൾ കാണാം എന്ന തരത്തിൽ കമന്റുകളുമായി ആരാധകർ നിരന്നതോടെ പിഷാരടിക്ക് മറുപടി പറയാതെ രക്ഷയില്ലെന്നായി. പിഷാരടി മറുപടി തന്നാൽ ‘ഗാനഗന്ധർവൻ’ കാണും എന്നായി ഒരു ആരാധകന്റെ കമന്റ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മന്റിന് മറുപടിയായി 'കാണൂ' എന്ന് പിഷാരടി കുറിച്ചു. തുടർന്ന് പിഷു കമന്റ്റ് ചെയ്താൽ പഞ്ചവർണത്തത്ത കാണും, കപ്പൽ മുതലാളി കാണും എന്ന കമന്റുകളുടെ ആരാധകരുടെ ഒരു നിരതന്നെ എത്തി. എല്ലാറ്റിനും മറുപടിയുമായി രമേഷ് പിഷാരടിയും ഒപ്പം കൂടിയതോടെ സംഭവം സോഷ്യൽമീഡിയയിൽ വൈറലായി. സിനിമയ്ക്കകത്തും പുറത്തും വലിയ സുഹൃത്ത് ബന്ധം പങ്കുവക്കുന്ന താരങ്ങളാണ് കുഞ്ചാക്കോ ബോബനും രമേഷ് പിഷാരടിയും. ഇരുവരും ഒരുമിച്ച് നടത്തുന്ന യാത്രകളുടെ വിഡിയോയും ചിത്രങ്ങളും താരങ്ങൾ പങ്കുവക്കാറുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് ഇന്നു തുടക്കം ; ബിഎൽഒമാർ വീടുകളിലെത്തും

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

'തന്തയില്ലാത്തവന്‍' ജാതി അധിക്ഷേപമല്ല; 55 കാരന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീംകോടതി, കേരള പൊലീസിന് വിമർശനം

തദ്ദേശ വോട്ടർപ്പട്ടിക; ഇന്നും നാളെയും കൂടി പേര് ചേർക്കാം

കേരളത്തിൽ എസ്ഐആറിന് ഇന്നുതുടക്കം, കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ രക്ഷപ്പെട്ടു; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT