Mohanlal, Ramesh Pisharody ഫെയ്സ്ബുക്ക്
Entertainment

'എന്താ മോനെ ജയിച്ചു വാ... കൈ പിടിച്ച് ലാലേട്ടൻ'; ചിത്രങ്ങളുമായി രമേഷ് പിഷാരടി

ജനങ്ങളെ പരമാവധി നേരിൽ കണ്ടായിരിക്കും പ്രചാരണം.

Author : സമകാലിക മലയാളം ഡെസ്ക്

നടന്‍ മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടി. ലാലേട്ടനെ കാണാനെത്തിയ സമയത്തെ ചിത്രങ്ങളാണ് പിഷാരടി പങ്കുവച്ചത്. 'എന്താ മോനെ, ജയിച്ചു വാ......, കൈ പിടിച്ച് ലാലേട്ടൻ'- എന്ന തലക്കെട്ടോടെയാണ് രമേഷ് പിഷാരടി പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

ആന്‍റണി പെരുമ്പാവൂരിനെയും ഇരുവർക്കുമൊപ്പം ചിത്രത്തിൽ കാണാം. കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ അനുഗ്രഹം ലഭിച്ചിരുന്നതായി രമേഷ് പിഷാരടി പറഞ്ഞിരുന്നു. മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങിയാണ് താന്‍ പാലക്കാട് മത്സരത്തിന് ഇറങ്ങുന്നതെന്നായിരുന്നു രമേഷ് പിഷാരടിയുടെ വാക്കുകള്‍.

താന്‍ ആരെയും നിര്‍ബന്ധിച്ച് പ്രചാരണത്തിന് ഇറക്കില്ലെങ്കിലും താന്‍ വിജയിച്ചാല്‍ മമ്മൂട്ടിയെ പാലക്കാട് എത്തിക്കുമെന്നും രമേഷ് പിഷാരടി പറഞ്ഞിരുന്നു. പിഷാരടിയെ ഏറെ നാളുകളായി തനിക്കറിയാമെന്നും അദ്ദേഹത്തിനായി ഇലക്ഷൻ പ്രചാരണത്തിനിറങ്ങണമെന്ന് ആ​ഗ്രഹമുണ്ടെന്നും നടൻ ആസിഫ് അലിയും വ്യക്തമാക്കിയിരുന്നു.

പാലക്കാട് മത്സരിക്കാനായി പാർട്ടി നൽകിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് രമേഷ് പിഷാരടി പറഞ്ഞിരുന്നു. ജനങ്ങളെ പരമാവധി നേരിൽ കണ്ടായിരിക്കും പ്രചാരണം. പ്രത്യേക തന്ത്രങ്ങളൊന്നും ഉപയോഗിക്കില്ല. പരിമിതമായ സമയമേയുള്ളൂ. തന്നെ മണ്ഡലത്തിൽ പരിചയപ്പെടുത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ദൃശ്യം 3 ആണ് മോഹൻലാലിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ഏപ്രിൽ 2 ന് ചിത്രം തിയറ്ററുകളിലെത്തും. ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ട് ഞെട്ടിക്കും എന്ന് തന്നെയാണ് പ്രേക്ഷകരുടെ വിശ്വാസം.

19 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന പേട്രിയറ്റ് എന്ന ചിത്രവും പ്രേക്ഷകരിൽ ആകാംക്ഷയുയർത്തിയിട്ടുണ്ട്. മഹേഷ് നാരായണൻ ആണ് പേട്രിയറ്റ് സംവിധാനം ചെയ്യുന്നത്.

Cinema News: Actor Ramesh Pisharody share a cute photos with Mohanlal.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മമതയും വീണു, ബംഗാളില്‍ ദീദിയുടെ ദയനീയ പരാജയം; 207 സീറ്റുമായി ബിജെപി

Kerala Election Results 2026 Live: ആധിപത്യം സമ്പൂർണം... യുഡിഎഫിന്റെ 'മഹാ വിസ്മയം'; എൽഡിഎഫിന്റേത് ദയനീയ 'പതനം'; മൂന്നിതളായി 'താമര'

ഹിറ്റ്മാന്‍ 84, റികല്‍ടന്‍ 83; 65 പന്തില്‍ 143 റണ്‍സ്! മുംബൈ ജയ വഴിയില്‍

മൂന്ന് സീറ്റുകള്‍ നേടിയിട്ടും നേട്ടമുണ്ടാക്കാനാകാതെ ബിജെപി; വോട്ട് വിഹിതത്തില്‍ കൂപ്പുകുത്തി സിപിഐയും സിപിഎമ്മും; കണക്കുകള്‍ ഇങ്ങനെ

യുഎഇയിൽ വീണ്ടും ഇറാന്റെ ഡ്രോൺ ആക്രമണം; 3 ഇന്ത്യക്കാർക്ക് പരിക്ക്

SCROLL FOR NEXT