പേരൻപിൽ മമ്മൂട്ടി, നിവിൻ പോളി/ ഫയൽ ചിത്രം 
Entertainment

മമ്മൂട്ടിക്ക് ശേഷം നിവിൻ പോളി, റാമിന്റെ പുതിയ ചിത്രത്തിൽ നായകൻ; റിപ്പോർട്ട്

തമിഴിലും മലയാളത്തിലുമായാണ് റാം പുതിയ ചിത്രം ഒരുക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയിലെ മികച്ച സംവിധായകരിൽ ഒരാളാണ് റാം. തന്റെ നാല് ചിത്രങ്ങളിലൂടെ തന്നെ സിനിമാപ്രേമികളുടെ മനസിൽ ഇടം നേടാൻ റാമിനായി. മമ്മൂട്ടിയെ പ്രധാനകഥാപാത്രമാക്കി ഒരുക്കിയ പേരൻപ് ആയിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം. ഇപ്പോൾ റാമിന്റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. മലയാളത്തിലെ യുവനടൻ നിവിൻ പോളി റാമിന്റെ പുതിയ ചിത്രത്തിൽ നായകനാവും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 

തമിഴിലും മലയാളത്തിലുമായാണ് റാം പുതിയ ചിത്രം ഒരുക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ റിപ്പോർട്ടുകൾ.തെന്നിന്ത്യൻ സിനിമാലോകത്തെ പിആർ ആയ നിഖിൽ മുരുകനാണ് റാമും നിവിൻ പോളിയും ഒന്നിക്കുന്നുവെന്ന വാർത്ത പുറത്തുവിട്ടത്. ചിത്രവുമായി ബന്ധപ്പെട്ടവർ ഇത് സ്ഥിരീകരിച്ചുവെന്നും ട്വീറ്റിൽ പറയുന്നു. 

തമിഴിൽ നിരവധി ആരാധകരുള്ള നടനാണ് നിവിൻ പോളി. താരത്തിന്റെ നേരം, പ്രേമം തുടങ്ങിയ ചിത്രങ്ങൾ തമിഴ് പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. തുടർന്ന് റിച്ചി എന്ന തമിഴ് ചിത്രത്തിൽ നായകനായി എത്തിയെങ്കിലും വിജയം നേടാനായില്ല. അതേസമയം നിരവധി ശ്രദ്ധേയ ചിത്രങ്ങളാണ് നിവിന്‍ പോളിയുടേതായി പുറത്തുവരാനുള്ളത്. രാജീവ് രവിയുടെ തുറമുഖം, ലിജു കൃഷ്‍ണയുടെ പടവെട്ട്, രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാളിന്‍റെ കനകം കാമിനി കലഹം, എബ്രിഡ് ഷൈനിന്‍റെ മഹാവീര്യര്‍ എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT