നടന്‍ വിജയ് യും ഭാര്യ സംഗീതയും വിവാഹ മോചനത്തിലേക്ക് എന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ നടി തൃഷയുടെ പേരും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. വിജയ്ക്ക് ഒരു നടിയുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് സംഗീത വിവാഹ മോചന ഹര്‍ജി നല്‍കിയിരിക്കുന്നത്. ഈ നടി തൃഷ ആണെന്നാണ് സോഷ്യല്‍ മീഡിയയുടെ ആരോപണം. വിജയും തൃഷയും അടുപ്പത്തിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
വിജയ്-സംഗീത വിവാഹ മോചനം ചര്‍ച്ചയാകുമ്പോള്‍ തൃഷയുടെ പ്രണയവും സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കുന്നുണ്ട്. നേരത്തെ തൃഷയും തെലുങ്ക് താരം റാണ ദഗ്ഗുബാട്ടിയും പ്രണയത്തിലാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. വര്‍ഷങ്ങളോളം ആരാധകര്‍ക്കിടയിലെ ചൂടുള്ള ചര്‍ച്ചാ വിഷയമായിരുന്നു റാണ-തൃഷ പ്രണയം. വിവാഹവും ചര്‍ച്ചകളിലുണ്ടായിരുന്നു. എന്നാല്‍ ആരാധകരെ നിരാശപ്പെടുത്തിക്കൊണ്ട് ആ ബന്ധം അവസാനിച്ചു.
പ്രണയ വാര്‍ത്തകള്‍ നിലനിന്നിരുന്ന കാലത്തൊന്നും റാണയും തൃഷയും മൗനം വെടിഞ്ഞിരുന്നില്ല. എന്നാല്‍ ആ വാര്‍ത്തകള്‍ ശരിവെക്കുന്ന തരത്തില്‍ ഇരുവരുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം കോഫി വിത്ത് കരണില്‍ അതിഥിയായി എത്തിയപ്പോള്‍ റാണ തൃഷയുമായി തനിക്കുണ്ടായിരുന്ന പ്രണയത്തെക്കുറിച്ച് ആദ്യമായി തുറന്നു പറഞ്ഞു.
''അവള്‍ പത്ത് വര്‍ഷത്തോളമായി എന്റെ സുഹൃത്താണ്. ഞങ്ങള്‍ വളരെ കാലമായി സുഹൃത്തുക്കളായിരുന്നു. ഡേറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പക്ഷെ കാര്യങ്ങള്‍ ശരിയായി പോയില്ല'' എന്നാണ് അന്ന് റാണ പറഞ്ഞത്. പ്രണയ ബന്ധം തകര്‍ന്നുവെങ്കിലും റാണയും തൃഷയും ഇപ്പോഴും നല്ല സുഹൃത്തുക്കളായി തുടരുകയാണ്. അതേസമയം റാണ പിന്നീട് വിവാഹിതനായെങ്കിലും തൃഷ അവിവാഹിതയായി തുടരുകയാണ്.
2020 ഓഗസ്റ്റ് എട്ടിനായിരുന്നു റാണയുടെ വിവാഹം. ഏറെനാളത്തെ പ്രണയത്തിന് ശേഷമാണ് റാണ മിഹിക ബജാജിനെ വിവാഹം കഴിച്ചത്. മിഹികയെ തനിക്ക് ഏറെക്കാലമായി അറിയാം. കൊറോണക്കാലത്ത് തങ്ങള്‍ പ്രണയത്തിലായെന്നും പിന്നാലെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നുമാണ് റാണ പറഞ്ഞത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates