

വിജയ്‌യുമായുള്ള വിവാഹ ബന്ധം അവസാനിപ്പിക്കാനുള്ള ഭാര്യ സംഗീതയുടെ തീരുമാനം നടന്റെ വ്യക്തി ജീവിതത്തിനും രാഷ്ട്രീയ ജീവിതത്തിനും കടുത്ത തിരിച്ചടിയായിരിക്കുകയാണ്. 25 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് സംഗീത വിവാഹ മോചനത്തിനായി കോടതിയെ സമീപിച്ചിരിക്കുന്നത്. വിജയ്ക്ക് നടിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് സംഗീത വിവാഹ മോചനത്തിനായി ഹര്‍ജി സമര്‍പ്പിച്ചത്.
വിജയ്-സംഗീത ദമ്പതികള്‍ പിരിയുന്നുവെന്ന വാര്‍ത്ത പുറത്ത് വന്നത് മുതല്‍ നടി തൃഷയ്‌ക്കെതിരെ ശക്തമായ സൈബര്‍ ആക്രമണം ഉടലെടുത്തിരിക്കുകയാണ്. വിജയ്ക്ക് തൃഷയുമായി അടുപ്പമുണ്ടായിരുന്നുവെന്നും അതാണ് വിവാഹ മോചനത്തിലേക്ക് നയിച്ചതെന്നും ആരോപിച്ചാണ് നടിക്കെതിരെ സൈബര്‍ ആക്രമണം. തൃഷയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് താഴെ കേട്ടാലറയ്ക്കുന്ന ഭാഷയിലാണ് വിജയ് ആരാധകരുടെ പ്രതികരണങ്ങള്‍.
ഒരു കുടുംബം തകര്‍ത്തവള്‍ എന്നാണ് പലരും തൃഷയെ അധിക്ഷേപിക്കുന്നത്. 'ആ നടി നീ തന്നെയാണ്, വിജയ് അണ്ണന്റെ ജീവിതം നശിപ്പിച്ചതിന് നന്ദി, ഇനിയെങ്കിലും മറ്റുള്ളവരുടെ കുടുംബം തകര്‍ക്കാതെ പോയി കല്യാണം കഴിക്കൂ, അപ്പോ പുരിയലെ ഇപ്പോ പുരിയത്, അണ്ണനെ തീര്‍ത്തു, നീ കാരണം ഒരു കുടുംബം തകര്‍ന്നു' എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍.
അതേസമയം തൃഷയെ പ്രതിരോധിച്ചും ആളുകളെത്തുന്നുണ്ട്. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് സംഗീത ആരോപണം ഉന്നയിച്ച നടി തൃഷയാണെന്ന് ഉറപ്പിക്കുന്നതെന്ന് അവര്‍ ചോദിക്കുന്നു. ആ നടി തൃഷ തന്നെയാണെങ്കിലും, അവര്‍ മാത്രമല്ല വിജയ്ക്കും ഈ ബന്ധത്തില്‍ പങ്കുണ്ട്. വിവാഹിതനായിരിക്കെ തൃഷയുമായി അടുക്കുകയും ആ ബന്ധം തുടരുകയും ചെയ്ത വിജയ്ക്കാണ് തന്റെ കുടുംബം തകര്‍ത്തതിന്റെ ഉത്തരവാദിത്തമെന്നും നടിയെ പ്രതിരോധിച്ചെത്തുന്നവര്‍ പറയുന്നു.
അതേസമയം വിജയ്ക്ക് അടുപ്പമുണ്ടെന്ന് പറയുന്ന നടിയുടെ പേര് സംഗീത വെളിപ്പെടുത്തിയിട്ടില്ല. വിജയ്ക്ക് നടിയുമായി ബന്ധമുണ്ടെന്ന് 2021 ല്‍ കണ്ടെത്തിയെന്നാണ് സംഗീത പറയുന്നത്. ആ ബന്ധം തുടരുതെന്ന് വിജയ്ക്ക് താന്‍ താക്കീത് നല്‍കി. എന്നാല്‍ അത് മറി കടന്ന് വിജയ് നടിയുമായുള്ള ബന്ധം തുടര്‍ന്നതോടെയാണ് വിവാഹ മോചനം എന്ന തീരുമാനത്തിലേക്ക് എത്തിയതെന്നാണ് ഹര്‍ജിയില്‍ സംഗീത പറയുന്നത്. ഹര്‍ജിയിന്മേല്‍ ഇരുവരോടും ഏപ്രില്‍ 20ന് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates