ചിത്രം: ട്വിറ്റര്‍ 
Entertainment

രണ്‍ബീര്‍ കപൂറിന്റെയും ആലിയയുടേയും കുഞ്ഞ് മാലാഖ;  നീലക്കണ്ണുകളുള്ള കുഞ്ഞു റാഹയെ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍

2022 ഏപ്രില്‍ 14 നായിരുന്നു ആലിയയുടേയും രണ്‍ബീറിന്റേയും വിവാഹം.

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് സിനിമയില്‍ ദമ്പതികളില്‍ മുന്‍നിരയിലുള്ളവരാണ് രണ്‍ബീര്‍ കപൂറും ആലിയാ ഭട്ടും. പുതിയ ചിത്രമായ അനിമല്‍ 1,000 കോടി കളക്ഷന്‍ സ്വന്തമാക്കിയതിന്റെ നേട്ടത്തിലാണ് രണ്‍ബീറെങ്കില്‍ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ച സന്തോഷത്തിലാണ് ആലിയ. ഇപ്പോഴിതാ മകള്‍ റാഹയുടെ പേരിലാണ് ഇരുവരും വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. 

2022 ഏപ്രില്‍ 14 നായിരുന്നു ആലിയയുടേയും രണ്‍ബീറിന്റേയും വിവാഹം. അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും ഒന്നിച്ചത്. ഇതേവര്‍ഷം നവംബര്‍ ആറിനാണ് രണ്‍ബീറിനും ആലിയക്കും കുഞ്ഞ് പിറന്നത്. കുഞ്ഞിന്റെ മുഖം ഇരുവരും ഒരിടത്തും കാണിച്ചിരുന്നില്ല.  ഇപ്പോള്‍ മകള്‍ റാഹയുടെ മുഖം ക്യാമറകള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് രണ്‍ബീറും ആലിയയും. ഇതിന്റെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

നടന്‍ കുനാല്‍ കപൂറിന്റെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുക്കാന്‍ മുംബൈയില്‍ എത്തിയപ്പോഴാണ് മൂവരും ക്യാമറകള്‍ക്ക് മുന്നില്‍പ്പെട്ടത്. പിന്നെ ഒരുമിച്ചുതന്നെ ചിത്രങ്ങള്‍ക്കായി പോസ് ചെയ്തു. നിരവധി പേരാണ് ഈ വീഡിയോക്ക് പ്രതികരണങ്ങളുമായെത്തിയത്. റാഹയെ കണ്ടാല്‍ മുത്തച്ഛന്‍ റിഷി കപൂറിനെപ്പോലെയുണ്ടെന്നായിരുന്നു മിക്കവരും കമന്റ്‌ചെയ്തത്. റിഷി കപൂര്‍ പുനര്‍ജനിച്ചുവന്നതാണോയെന്നായിരുന്നു വേറൊരു പ്രതികരണം. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘം അപകടത്തില്‍പ്പെട്ടു; രണ്ട് മലയാളികള്‍ മരിച്ചു

ഹോട്ടലിലേത് പോലെ പെർഫക്ട് ദോശ വീട്ടിൽ ഉണ്ടാക്കാം

'എന്റെ സിനിമകളിൽ ഏറ്റവും കൂടുതൽ ഹൈ മൊമന്റ്സ് ഉള്ള ചിത്രം; ലാൽ സാറിനെ വച്ചാണ് ആദ്യം ഷൂട്ട് തുടങ്ങുന്നത്'

ഡല്‍ഹിയില്‍ നാലുനില ഫ്‌ലാറ്റില്‍ തീപിടിത്തം; ഒമ്പത് മരണം, നാലുപേരുടെ നില ഗുരുതരം

ആയുഷ്‌കാലം മുഴുവന്‍ ഒരുമിച്ച് ഒരു വീട്ടില്‍; ഒടുവില്‍ 'ബാചിലേഴ്‌സ് ഫാമിലി'യിലെ അവസാനയാളും യാത്രയായി

SCROLL FOR NEXT