ബോളിവുഡ് നടൻ രൺബീർ കപൂറിനെതിരെ സൈബർ ആക്രമണം. നടൻ മീൻ കഴിക്കുന്ന വിഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം രംഗത്തെത്തിയിരിക്കുന്നത്. തന്റെ പുതിയ ചിത്രമായ രാമായണയ്ക്ക് വേണ്ടി വെജിറ്റേറിയൻ ആയെന്ന് രണ്ട് വർഷം മുൻപ് ഒരഭിമുഖത്തിൽ രൺബീർ പറഞ്ഞിരുന്നു.
ഇത് ലംഘിച്ചതാണ് ഒരു വിഭാഗം ആളുകളെയിപ്പോൾ ചൊടിപ്പിച്ചിരിക്കുന്നത്. നെറ്റ്ഫ്ലിക്സ് ഷോയായ 'ഡൈനിങ് വിത്ത് കപൂർസ്'-ൽ നിന്നുള്ള വിഡിയോയിലാണ് രണ്‍ബീര്‍ മീന്‍ കഴിക്കുന്നത്. രാജ് കപൂറിന്‍റെ 100–ാം ജന്മവാര്‍ഷികം ആഘോഷിക്കാനാണ് കപൂര്‍ കുടുംബാംഗങ്ങള്‍ ഒത്തുകൂടിയത്. നീതു കപൂർ, കരീന കപൂർ, കരിഷ്മ കപൂർ, റിമ ജെയിൻ, സെയ്ഫ് അലി ഖാൻ ഉള്‍പ്പെടെയുള്ളവര്‍ വിരുന്നിനെത്തിയിരുന്നു.
ഇതിൽ കുടുംബാംഗങ്ങൾ ഫിഷ് കറി റൈസ്, ജംഗ്ലി മട്ടൺ തുടങ്ങിയ വിഭവങ്ങളെക്കുറിച്ച് സംസാരിക്കുന്നതും രൺബീർ ഭക്ഷണം കഴിക്കുന്നതും കാണാം. വിഡിയോ പുറത്തുവന്നതിന് പിന്നാലെ കടുത്ത സൈബര്‍ ആക്രമണമാണ് താരത്തിന് നേരെ നടക്കുന്നത്. "നിങ്ങളുടെ പിആർ ടീമിനെ പിരിച്ചുവിടൂ" എന്നാണ് പലരും കമന്‍റ് ചെയ്തത്.
രാമായണത്തിൽ ശ്രീരാമനായി അഭിനയിക്കുന്നതിനായി രൺബീർ കപൂർ നോൺ-വെജ് ഭക്ഷണം ഉപേക്ഷിച്ചുവെന്നും, മദ്യപാനവും പുകവലിയും നിർത്തിയെന്നും, ധ്യാനവും കർശനമായ സാത്വിക ഭക്ഷണരീതികളും പിന്തുടരുന്നുവെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
ഒന്നാം ഭാഗം ചിത്രീകരണം പൂർത്തിയായ ‘രാമായണ’ 2026-ലെ ദീപാവലിക്ക് റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിൽ സീതയായി സായ് പല്ലവിയും രാവണനായി യഷുമാണെത്തുന്നത്. സണ്ണി ഡിയോൾ, രവി ദുബെ, കാജൽ അഗർവാൾ, രാകുൽ പ്രീത് സിങ്, അരുൺ ഗോവിൽ, കുനാൽ കപൂർ, ആദിനാഥ് കൊത്താരെ, ഷീബ ഛദ്ദ, ഇന്ദിര കൃഷ്ണൻ തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തില്‍ എത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates