'രാമായണ' റിലീസ് തിയതി പ്രഖ്യാപിച്ചു 
Entertainment

രണ്‍ബീര്‍ കപൂറിന്റെ 'രാമായണ' എത്തുക രണ്ട് ഭാഗങ്ങളായി: റിലീസ് തിയതി പ്രഖ്യാപിച്ചു

നിര്‍മാതാവായ നമിത് മല്‍ഹോത്രയാണ് റിലീസ് തിയതി പ്രഖ്യാപിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

രാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രണ്‍ബീര്‍ കപൂര്‍ കപൂര്‍ നായകനായി എത്തുന്ന രാമായണ. നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടു. നിര്‍മാതാവായ നമിത് മല്‍ഹോത്രയാണ് റിലീസ് തിയതി പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റര്‍ പോസ്റ്റ് ചെയ്തത്.

രണ്ട് ഭാഗങ്ങളിലായാണ് ചിത്രം ഒരുങ്ങുന്നത്. ആദ്യഭാഗം 2026 ദിവാലിയിലും രണ്ടാം ഭാഗം 2027 ദിവാലിയിലുമാണ് റിലീസ് ചെയ്യുക. 5000 വര്‍ഷത്തില്‍ അധികമായി കോടിക്കണക്കിന് പേരുടെ ഹൃദയത്തില്‍ സ്ഥാനം നേടിയ ഇതിഹാസത്തെ വെള്ളിത്തിരയിലേക്ക് കൊണ്ടുവരാന്‍ പത്ത് വര്‍ഷമായി താന്‍ ശ്രമിക്കുന്നുണ്ട് എന്നാണ് നമിത് മല്‍ഹോത്ര കുറിച്ചത്. ഏറ്റവും മികച്ച ദൃശ്യ മികവോടെ ചിത്രത്തെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെക്കുറിച്ച് പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും രണ്‍ബീര്‍ കപൂറാകും രാമന്റെ വേഷത്തില്‍ എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. സായി പല്ലവി സീതയായിട്ടും തെന്നിന്ത്യന്‍ സൂപ്പര്‍താരം യഷ് രാവണനായും വേഷമിടും. ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍ നിന്നുള്ള രണ്‍ബീറിന്റേയും സായി പല്ലവിയുടേയും ചിത്രങ്ങള്‍ വൈറലായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് വന്ദേമാതരം ആലപിക്കുമോ? ഗവർണ്ണറുടെ സാന്നിധ്യത്തിൽ വന്ദേമാതരം നിർബന്ധമാക്കുന്ന പുതിയ പ്രോട്ടോക്കോൾ ചർച്ചയാകുന്നു

ഉയർന്ന രക്തസമ്മർദം ഉള്ളവർ ഒരു ദിവസം എത്ര വെള്ളം കുടിക്കണം | World Hypertension Day

'കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ട്'; രാഹുലിനും പ്രിയങ്കയ്ക്കുമെതിരെയുള്ള പോസ്റ്ററില്‍ കേസ്

തമിഴ്‌നാട് ബിജെപിയിൽ വൻ അഴിച്ചുപണി; വിജയ് തരംഗത്തിൽ പ്രമുഖർ തോറ്റതോടെ അണ്ണാമലൈയെ തിരികെ കൊണ്ടുവരാൻ നീക്കം

VD Satheesan Cabinet Live: കെ മുരളീധരന് ആരോഗ്യം; സിപി ജോണിന് ഗതാഗതം?

SCROLL FOR NEXT