റാണി മുഖർജി/ ഇൻ‌സ്റ്റ​ഗ്രാം 
Entertainment

സൗന്ദര്യം കൊണ്ടല്ല, കുടുംബത്തിലെ അവസ്ഥയാണ് സിനിമയിൽ എത്തിച്ചത്; റാണി മുഖർജി

തിരിഞ്ഞു നോക്കുമ്പോൾ അമ്മയുടെ അന്നത്തെ അവസ്ഥ മനസ്സിലാകുന്നു

Author : സമകാലിക മലയാളം ഡെസ്ക്

'സിനിമ എനിക്ക് അറേഞ്ച്ഡ് മാര്യേജ് പോലെയാണ്. ആദ്യം വിവാഹം ചെയ്‌തു പിന്നീടാണ് പ്രണയം തോന്നിയത്' നടി റാണി മുഖർജി പറയുന്നു. അമ്മയാണ് സിനിമയിൽ അഭിനയിക്കണമെന്ന് പറഞ്ഞത്. എന്നാൽ അന്ന് സിനിമയിൽ അഭിനയിക്കാൻ ഒട്ടും താൽപര്യമില്ലായിരുന്നുവെന്നും മറ്റു വഴിയില്ലാതെയാണ് സിനിമ തെരഞ്ഞെടുത്തതെന്നും താരം ഒരു അഭിമുഖത്തിൽ പറഞ്ഞു.

സുന്ദരി ആയതുകൊണ്ടല്ല അമ്മ തന്നെ സിനിമയിൽ അഭിനയിപ്പിക്കാൻ വിട്ടത്. വീട്ടിലെ അവസ്ഥ അത്രയും മോശമായിരുന്നു. 'കുടുംബത്തിന് വേണ്ടി എനിക്ക് സമ്പാദിക്കാൻ കഴിയുമെന്ന് അമ്മ അന്ന് തോന്നിയിട്ടുണ്ടാവാം. അന്ന് അമ്മയുടെ ഒരു സഹോദരി സിനിമയിൽ അഭിനയിക്കുകയായിരുന്നു. സ്വാഭാവികമായും എന്നെ അഭിനയിപ്പിക്കുന്നതിൽ മോശമൊന്നും തോന്നിയിരുന്നില്ല. അന്നത്തെക്കാളും പ്രായവും വിവേകവും ഇപ്പോഴെനിക്കുണ്ട്, തിരിഞ്ഞു നോക്കുമ്പോൾ അമ്മയുടെ അന്നത്തെ അവസ്ഥ എനിക്കു മനസ്സിലാകും. കാരണം അത്ര ബുദ്ധിമുട്ടിലാണ് കുടുംബം മുന്നോട്ടുപോയിരുന്നത്.' റാണി പറയുന്നു. 

'ആദ്യത്തെ സിനിമയിൽ അഭിനയിച്ചു നോക്കു, നിനക്ക് ഇഷ്ടമായില്ലെങ്കിൽ പഴയ ജീവിതത്തിലേക്ക് തിരിച്ചു പോകാമല്ലോ എന്ന് അമ്മ പറഞ്ഞു. അമ്മ വളരെ കൂളായാണ് അത് പറഞ്ഞത്. പക്ഷേ ഞാൻ സിനിമയിൽ തുടർന്ന് അഭിനയിക്കുന്നില്ലെന്ന് പറഞ്ഞിരുന്നെങ്കിൽ അമ്മ തകർന്നു പോയേനെ. പിന്നെ ക്യാമറയ്ക്കു മുന്നിൽ എത്തുക എന്നത് വിധി കൂടിയാണ്.'- റാണി മുഖർജി പറഞ്ഞു. 

അന്ന് അഭിനയിച്ചിരുന്ന പലർക്കും ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ഞങ്ങൾക്ക് അഭിനയിക്കുക എന്നല്ലാതെ മറ്റൊരു വഴിയും ഇല്ലായിരുന്നു. അത്രത്തോളം ബുദ്ധമുട്ടിയാണ് അഭിനയിച്ചിരുന്നത്. കാരണം ഈ അവസരം പോയാൽ മറ്റൊന്നില്ലായിരുന്നു. ഇപ്പോൾ ഭർത്താവിനും മകൾക്കുമൊപ്പം സന്തോഷമായി ജീവിക്കുകയാണ്. ഒരു അഭിനേത്രി മാത്രമല്ല, ഒരു ഹൗസ്‌വൈഫ് കൂടിയാണ് ഇപ്പോൾ ഞാൻ. നാൽപ്പതുകളിൽ എത്തിയപ്പോൾ ഒരു സ്ത്രീ എന്ന നിലയിൽ ഒരുപാട് മാറ്റം എന്നിൽ വന്നു. ഹോർമോണുകളും മാറി. വീട്ടിലിരിക്കാനാണ് ഇപ്പോൾ ഇഷ്ടമെന്നും റാണി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

'അന്ന് എന്നെ വിഡിയോ എടുക്കാൻ നീ വിളിച്ചില്ലായിരുന്നെങ്കിൽ...'; കൂട്ടുകാരനെക്കുറിച്ച് വൈകാരിക കുറിപ്പുമായി 'വാഴ 2' താരം അലൻ

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

SCROLL FOR NEXT