രഞ്ജി പണിക്കര്‍ ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ പ്രസിഡന്റ്; ജി എസ് വിജയന്‍ ജനറല്‍ സെക്രട്ടറി 
Entertainment

രഞ്ജി പണിക്കര്‍ ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ പ്രസിഡന്റ്; ജി എസ് വിജയന്‍ ജനറല്‍ സെക്രട്ടറി

വിധു വിന്‍സെന്റ്, റാഫി എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ പ്രസിഡന്റായി രഞ്ജി പണിക്കര്‍, ജനറല്‍ സെക്രട്ടറിയായി ജി എസ് വിജയന്‍ എന്നിവര്‍ തുടരും. ട്രഷറര്‍ ആയി ഷിബു ഗംഗാധരനെ തെരഞ്ഞെടുത്തു. എറണാകുളം റിന്യൂവല്‍ സെന്ററില്‍ നടന്ന വാര്‍ഷിക പൊതുയോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

വിധു വിന്‍സെന്റ്, റാഫി എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. ബൈജുരാജ് ചേകവര്‍, അജയ് വാസുദേവ് (ജോ. സെക്രട്ടറിമാര്‍), സോഫിയ ജോസ് (കമ്മറ്റിയംഗം) എന്നിവരെ എതിരില്ലാതെ തെരഞ്ഞെടുത്തു.

സോഹന്‍ സീനുലാല്‍, സലാം ബാപ്പു, മനോജ് അരവിന്ദാക്ഷന്‍, ഷിബു പരമേശ്വരന്‍, അനുരാജ് മനോഹര്‍, അഭിലാഷ് വി സി, ഗിരീഷ് ഉള്യേരി, ജൂഡ് ആന്റണി, ജോജു റാഫേല്‍, ടോം ഇമ്മട്ടി, നിതിന്‍ എം എസ്, വിജീഷ് അരൂര്‍, വിഷ്ണു മോഹനന്‍ എന്നിവരെ കമ്മിറ്റിയംഗങ്ങളായും തെരെഞ്ഞെടുത്തിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും