Ranjini Haridas വിഡിയോ സ്ക്രീൻഷോട്ട്‌
Entertainment

'ഞങ്ങൾക്ക് ചെയ്യാൻ കഴിയാതിരുന്നത് നിങ്ങൾ ചെയ്തു, ഇത് നിങ്ങളുടെ വിജയമാണ്'; സന്തോഷം പങ്കുവച്ച് രഞ്ജിനി ഹരിദാസ്

ഞങ്ങൾക്ക് ചെയ്യാൻ കഴിയാതിരുന്നത് നിങ്ങൾ ചെയ്തു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

കോക്രോച്ച് ജനത പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാർഥി സമരത്തിനൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചതിന് പിന്നാലെ സന്തോഷം പങ്കുവച്ച് അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് രഞ്ജിനി വിദ്യാർഥികളെ അഭിനന്ദിച്ച് രം​ഗത്തെത്തിയത്. ഇതിനൊപ്പം യുവജനങ്ങൾ വോട്ടവകാശം പരമാവധി ഉപയോഗപ്പെടുത്തണമെന്നും രഞ്ജിനി ആഹ്വാനം ചെയ്തു.

സിജെപിയുടെ പ്രതിഷേധത്തിൽ ജന്തർ മന്ദറിൽ നേരിട്ടെത്തി പങ്കെടുത്തവരിൽ ഒരാളായിരുന്നു രഞ്ജിനി. "ഇത് ഞാൻ കണ്ട ഏറ്റവും അസാധാരണമായ വിജയങ്ങളിലൊന്നാണ്. ഈ രാജ്യത്തെ ജെൻ സി തലമുറ ഒരുമിച്ച് നിന്നപ്പോൾ എന്തൊക്കെ സാധ്യമാകുമെന്ന് അവർ തെളിയിച്ചു. അവരുടെ ഐക്യവും ശക്തിയും കണ്ടപ്പോൾ എനിക്ക് പ്രതീക്ഷ മാത്രമല്ല, വലിയ സന്തോഷവുമാണ് തോന്നിയത്".- രഞ്ജിനി പറഞ്ഞു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യം പോകുന്ന ദിശയെക്കുറിച്ച് തനിക്ക് വലിയ ആശങ്കയുണ്ടായിരുന്നുവെന്നും ജനങ്ങളുടെ ശബ്ദം പോലും കേൾക്കാത്ത ഒരു രാജ്യത്തിലാണോ താൻ ജീവിക്കുന്നതെന്ന തോന്നൽ വരെ ഉണ്ടായിരുന്നുവെന്നും അവർ വ്യക്തമാക്കി. "പക്ഷേ ഈ കുട്ടികൾ പിന്മാറിയില്ല. അവർ ഉറച്ചുനിന്നു.

പ്രതിഷേധിക്കാനുള്ള അവകാശത്തിനായി അവസാനം വരെ പോരാടി. മറുവശത്തുനിന്ന് എത്ര തടസ്സങ്ങൾ ഉണ്ടായാലും അവർ തോറ്റില്ല. സിജെപി അവിടെ ഒത്തുകൂടിയ എല്ലാ വിദ്യാർത്ഥികളും അവസാന നിമിഷം വരെ കൈവിട്ടില്ല. അതിന് നിങ്ങളെ അഭിനന്ദിക്കാതെ വയ്യ. ഇത് നിങ്ങളുടെ വിജയമാണ്. ഞങ്ങൾക്ക് ചെയ്യാൻ കഴിയാതിരുന്നത് നിങ്ങൾ ചെയ്തു. അതിനുവേണ്ടി എല്ലാവരുടെയും പേരിൽ ഞാൻ നിങ്ങളോട് നന്ദി പറയുന്നു.

ഇനി അധികാരത്തിലുള്ളവർ തെറ്റ് ചെയ്യുമ്പോഴെല്ലാം അവരോട് കണക്ക് ചോദിക്കാൻ നമുക്ക് കഴിയുമെന്ന് നിങ്ങൾ തെളിയിച്ചു. അതിനുള്ള പ്രചോദനവും ധൈര്യവും നിങ്ങൾ ഞങ്ങൾക്ക് നൽകി".- രഞ്ജിനി വിഡിയോയിൽ പറഞ്ഞു. അതോടൊപ്പം രാജ്യത്തെ ഏറ്റവും വലിയ ജനവിഭാഗം യുവജനങ്ങളാണെന്നും, അതിനാൽ വോട്ടെടുപ്പിൽ സജീവമായി പങ്കെടുക്കണമെന്നും അവർ പറഞ്ഞു.

തങ്ങളുടെ ശബ്ദം കേൾക്കുന്നവരെയും ജനങ്ങളുടെ താല്പര്യങ്ങൾക്ക് മുൻഗണന നൽകുന്നവരെയും അധികാരത്തിലെത്തിക്കാൻ യുവജനങ്ങൾ ശ്രമിക്കണമെന്നും രഞ്ജിനി വ്യക്തമാക്കി.

Ranjini Haridas reacts on Dharmendra Pradhan resignation.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പാറ്റകള്‍' ലക്ഷ്യം കണ്ടു; ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

CJP Jantar Mantar Protest Live: നമ്മള്‍ അതു നേടി, പ്രഖ്യാപിച്ച് 'പാറ്റകള്‍', ജന്തര്‍ മന്തറില്‍ ആഹ്ലാദം

യഷ് ഠാക്കൂറിന് അരങ്ങേറ്റം; ടോസ് സിംബാബ്‌വെയ്ക്ക്; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

ഓവർ സ്പീ‍ഡ്, പരിശോധിച്ചപ്പോൾ ലഹരിമരുന്ന് ഉപയോ​ഗിച്ചെന്ന് തെളിഞ്ഞു; ലോകകപ്പ് താരം പിടിയിൽ

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 762 lottery result